വീടിന്റെ വാതിൽ പൊളിച്ച് 17 പവൻ കവർന്ന പ്രതി അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: വെളയനാട് പട്ടാപ്പകൽ വീടിന്റെ മുൻവാതിൽ പൊളിച്ച് 17 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ പീച്ചി പുളിക്കൽ വീട്ടിൽ കൽക്കി എന്നു വിളിക്കുന്ന സന്തോഷിനെയാണ് (42) റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷെജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ നവംബർ 29നാണ് വെളയനാട് സ്വദേശി മോഹനന്റെ വീട്ടിൽ പകൽ മോഷണം നടന്നത്. രാവിലെ വീട് പൂട്ടി മോഹനനും കുടുംബവും പട്ടാമ്പിയിൽ പോയി രാത്രി മടങ്ങിവന്നപ്പോഴാണ് മോഷണം നടന്നതറിയുന്നത്. റൂറൽ എസ്.പി നവനീത് ശർമ്മ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് അറസ്റ്റിലായത്. തൃശൂരിൽ വിറ്റ മോഷണമുതലുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഒല്ലൂർ, വിയ്യൂർ, പുതുക്കാട്, വരന്തരപ്പിള്ളി, മണ്ണുത്തി, ഇരിങ്ങാലക്കുട അടക്കം സ്റ്റേഷനുകളിൽ നിരവധി കളവ് കേസുകളിൽ പ്രതിയാണ് സന്തോഷ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ എം.എസ്. ഷാജൻ, എൻ.കെ. അനിൽകുമാർ, ജയകൃഷ്ണൻ, എ.എസ്.ഐ ടി.ആർ. ഷൈൻ, സതീശൻ, സീനിയർ സി.പി.ഒമാരായ സൂരജ് വി. ദേവ്, ഷഫീർ ബാബു, എം.ആർ. രഞ്ജിത്ത്, മിഥുൻ കൃഷ്ണ, ഇ.എസ്. ജീവൻ, വിപിൻ വെള്ളാമ്പറമ്പിൽ, കെ.എസ്. ഉമേഷ്, രാഹുൽ അമ്പാടൻ, പി.വി. വികാസ്, സോണി സേവ്യർ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.