റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍
text_fieldsഅമ്പലപ്പുഴ: റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇയാൾക്കൊപ്പം ഒളിവില്‍ കഴിഞ്ഞ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെ പിടികൂടി കോട്ടയം ഈസ്റ്റ് പൊലീസിന് കൈമാറി. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ തപാൽപറമ്പ് വീട്ടില്‍ സാദിഖിനെയാണ് (തൊത്തി സാദിഖ് -54) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
പുറക്കാട് സ്വദേശിയില്‍നിന്ന് സ്ഥലം നൽകാമെന്ന് പറഞ്ഞ് സാദിഖ് 18 ലക്ഷത്തോളം രൂപ പലപ്പോഴായി വാങ്ങിയശേഷം ഒരു വർഷമായി ഒളിവില്‍ കഴിയുകയായിരുന്നു. അമ്പലപ്പുഴ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേത്യത്വത്തിൽ കോഴിക്കോട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ നിരവധി തട്ടിപ്പ് കേസിൽ പ്രതിയാണ് സാദിഖെന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇയാൾക്കൊപ്പം ഒളിവില്‍ കഴിഞ്ഞ ആലപ്പുഴ പവർഹൗസ് റോഡിൽ പുരുഷോത്തമ ബിൽഡിങ്ങിൽ മജുവിനെയാണ് (53) കോട്ടയം ഈസ്റ്റ് പൊലീസിന് കൈമാറിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കേസിൽ പിടികൊടുക്കാതെ 15 വർഷമായി ഒളിവില്‍ കഴിയുകയായിരുന്നു.
അമ്പലപ്പുഴ പൊലീസ് എസ്.ഐ ടോൾസൺ, എ.എസ്.ഐമാരായ പ്രദീപ് കുമാർ, സജിത്ത്കുമാർ, സി.പി.ഒമാരായ സിദ്ദീഖ് ഉൾ അക്ബർ, അനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.