പൊലീസ് ജീപ്പിൽനിന്ന് ചാടിേപ്പായ പ്രതിയെ പിടികൂടി
text_fieldsകാക്കനാട്: കോവിഡ് പരിശോധനക്കുശേഷം തിരികെ കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിൽനിന്ന് ചാടിപ്പോയ പ്രതിയെ ഒരുദിവസം നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടി. സി.പി.എം വൈറ്റില ഏരിയ കമ്മിറ്റി അംഗവും വെണ്ണല സഹകരണ ബാങ്ക് പ്രസിഡൻറുമായ എ.എൻ. സന്തോഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി ആലപ്പുഴ എടത്വ ചങ്ങംചേരി വൈത്തിശ്ശേരിയിൽ വിനീതാണ് (20) ശനിയാഴ്ച ഉച്ചയോടെ കടന്നുകളഞ്ഞത്.
കേസിെൻറ ഭാഗമായി കോവിഡ് പരിശോധനക്കുശേഷം തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസ് ജീപ്പിൽനിന്നാണ് കടന്നത്. തുടർന്ന് തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാത്രിയോടെ ആലപ്പുഴയിൽനിന്ന് വിനീതിനെ പിടികൂടി.
ശനിയാഴ്ച ഉച്ചയോടെ കാക്കനാട് കലക്ടറേറ്റ് സിഗ്നൽ ജങ്ഷനിൽ െവച്ചായിരുന്നു നിരവധി കേസുകളിൽ പ്രതിയായ വിനീത് രക്ഷപ്പെട്ടത്. തൃപ്പൂണിത്തുറയിൽ കോവിഡ് ടെസ്റ്റ് നടത്തി തിരിച്ച് കൊണ്ടുവരുന്നതിനിടെയാണ് സംഭവം.
എറണാകുളം കലക്ടറേറ്റിന് സമീപം സിഗ്നൽ കാത്തുനിൽക്കെ പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങി ഓടുകയായിരുന്നു. സിഗ്നലിനെത്തുടർന്ന് ഗതാഗതക്കുരുക്ക് ഉണ്ടായതിനാൽ പൊലീസിന് പിന്തുടർന്ന് പിടിക്കാൻ കഴിഞ്ഞില്ല. വിനീതിെൻറ കൈയിൽ വിലങ്ങുണ്ടായിരുന്നെങ്കിലും അതിവേഗം ഓടിമറഞ്ഞു. ഇയാളെ മൂന്നുദിവസം മുമ്പ് ആലപ്പുഴയിലെ വീട്ടിൽനിന്ന് പാലാരിവട്ടം പൊലീസാണ് പിടികൂടിയത്.
തൃക്കാക്കര പൊലീസ് പരിധിയിലെ കേസുകളിൽകൂടി പ്രതിയായിരുന്നതിനാൽ അന്വേഷണത്തിെൻറ ഭാഗമായി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവിടെനിന്ന് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. കസ്റ്റഡിയിൽനിന്ന് കടക്കാൻ ശ്രമിച്ചതിന് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് പ്രഭാത സവാരിക്കിറങ്ങിയ സന്തോഷിനെ ആക്രമിക്കാൻ ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.