വിമാന അപകടത്തിൽ മരിച്ച അച്ചുദേവിെൻറ മൃതദേഹം നാളെ സംസ്കരിക്കും
text_fieldsപന്തീരാങ്കാവ്: അരുണാചൽ പ്രദേശിൽ പരിശീലന പറക്കലിനിടെ തകർന്നുവീണ സുഖോയ്-30 വിമാനത്തിലെ വൈമാനികൻ കോഴിക്കോട് പന്നിയൂർകുളം മേലെ താന്നിക്കാട്ട് അച്ചുദേവിെൻറ (25) മൃതദേഹം ശനിയാഴ്ച ജന്മനാടായ പന്തീരാങ്കാവിൽ തറവാട് ശ്മശാനത്തിൽ സംസ്കരിക്കും. രാവിലെ 11 മുതൽ മൂന്നു വരെ പൊതുദർശനത്തിനുവെച്ച ശേഷമാണ് ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കുക.
അച്ചുദേവും മാതാപിതാക്കളും ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിൽ ഇന്നെത്തുന്ന മൃതദേഹം രാവിലെ 10 മുതൽ അഞ്ചു വരെ പൊതുദർശനത്തിന് വെച്ച ശേഷമാണ് ശനിയാഴ്ച കോഴിക്കോേട്ടക്ക് കൊണ്ടുവരുന്നത്. മേയ് 23നാണ് തേസ്പുർ വ്യോമസേന താവളത്തിൽനിന്നും ചണ്ഡിഗഢ് സ്വദേശി സ്ക്വാഡ്രൺ ലീഡർ ദിവേശ പങ്കജും അച്ചുദേവും സഞ്ചരിച്ച വ്യോമസേനയുടെ സുഖോയ് വിമാനം അപകടത്തിൽപ്പെട്ടത്.
തുടർന്ന് വൻ സൈനിക സന്നാഹത്തോടെ തിരച്ചിൽ നടത്തിയെങ്കിലും അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് വിമാനത്തിെൻറ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കണ്ടെടുത്തത്. ബുധനാഴ്ചയാണ് ഇരു സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈന്യം ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. റിട്ട. െഎ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായ മേലെ താന്നിക്കാട്ട് വി.പി. സഹദേവെൻറയും റിട്ട. സി ആപ്റ്റ് ജീവനക്കാരി ജയശ്രീയുടെയും മകനാണ് അച്ചുദേവ്. അച്ചുദേവ് അഞ്ചാംക്ലാസ് വരെ പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടിലാണ്. പിന്നീട് ഡെറാഡൂൺ സൈനിക സ്കൂളിൽ ചേർന്നു. ചെറുപ്പം മുതലേ വൈമാനിക സ്വപ്നം താലോലിച്ചിരുന്ന അച്ചുദേവ് നാലു വർഷം മുമ്പാണ് വ്യോമസേനയിൽ ചേർന്നത്.
ജന്മനാടായ പന്തീരാങ്കാവിൽ പുതിയ വീട് പണിത് ഏതാനും മാസംമുമ്പാണ് താമസിച്ചത്. ഇൗ വീടിനോട് ചേർന്നാണ് അച്ചുദേവിെൻറ അന്ത്യകർമങ്ങൾ നടക്കുന്നത്. ബംഗളൂരു ബെൽ ജീവനക്കാരി അനുശ്രീ ഏക സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.