പാലക്കാട്ട് യുവതിക്കുനേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് അറസ്റ്റിൽ
text_fieldsഹേമാംബിക നഗർ (പാലക്കാട്): ഒലവക്കോട് താണാവില്‍ യുവതിക്കുനേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. റെയിൽവേ ജങ്ഷനുസമീപം താണാവില്‍ ലോട്ടറി വിൽപന കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനക്ക് (27) നേരെയാണ് തിങ്കളാഴ്ച രാവിലെ ഏഴോടെ ആസിഡ് ആക്രമണമുണ്ടായത്. ഇവരുടെ മുന്‍ ഭര്‍ത്താവ് തമിഴ്നാട് ചെന്നൈ ജ്യോതിരാമലിംഗം സ്ട്രീറ്റിൽ കാജ ഹുസൈനാണ് (41) ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർഷീന പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ലോട്ടറിക്കടയുടെ സമീപത്ത് പുലർച്ചെതന്നെ കാജ ഹുസൈൻ എത്തിയിരുന്നു.
ഏഴോടെ കടയിലെത്തിയ ബർഷീനക്ക് അരികിലെത്തിയ ഇയാൾ കൈയിലുണ്ടായിരുന്ന കുപ്പിയിലെ ദ്രാവകം മുഖത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കാജ ഹുസൈനെ നാട്ടുകാർ തടഞ്ഞുവെച്ചു. പാലക്കാട് നോര്‍ത്ത് പൊലീസെത്തി കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇരുവരും ഏറെക്കാലമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ബർഷീനയുടെ കഴുത്തിലും നെഞ്ചിലും സാരമായും മുഖത്ത് നേരിയതോതിലും പൊള്ളലേറ്റിട്ടുണ്ട്. ബർഷീനയും കാജ ഹുസൈനും ഒമ്പതു വർഷം മുമ്പാണ് വിവാഹിതരായത്. രണ്ട് ആൺകുട്ടികളുണ്ട്.
ഒരു വർഷമായി ഇരുവരും അകന്നാണ് ജീവിക്കുന്നത്. ബർഷീനയും കുട്ടികളും ഒലവക്കോട്ടാണ് താമസിക്കുന്നത്. പ്രതിയെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.