ആസിഡ് ആക്രമണത്തിൽ ഭർത്താവ് കൊല്ലപ്പെട്ട കേസിൽ ഭാര്യ അറസ്റ്റിൽ
text_fieldsമലപ്പുറം: ഭർത്താവ് ആസിഡ് ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമ്മത്തൂർ സ്വദേശിയും മലപ്പുറം മലബാർ ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമയുമായ പോത്തഞ്ചേരി ബഷീർ (52) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ചാപ്പനങ്ങാടി സ്വദേശിനി സുബൈദയെ (48) മലപ്പുറം പൊലീസ് പിടികൂടിയത്. ഭർത്താവുമായുള്ള കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് സുബൈദ പൊലീസിന് മൊഴി നൽകി.
ഏപ്രിൽ 20ന് അർധരാത്രി മുണ്ടുപറമ്പിലെ വാടകവീട്ടിലാണ് ബഷീർ ആക്രമണത്തിന് ഇരയായത്. മുഖത്തും ശരീരത്തിലും ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റ ബഷീർ 22ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. വീട്ടിലെത്തിയ ഒരാൾ അകത്തുകടന്ന് ആസിഡ് ഒഴിച്ചെന്നും ആളുടെ മുഖം വ്യക്തമായില്ലെന്നുമായിരുന്നു ബഷീറിെൻറ മരണമൊഴി. ഇൗ മൊഴി പിന്തുടർന്ന് പൊലീസ് പലതലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒടുവിൽ സുബൈദയിലേക്കുതന്നെ എത്തുകയായിരുന്നു.
രാത്രി 11നും 11.30നും ഇടയിൽ ആക്രമണത്തിന് ഇരയായ ബഷീറിനെ മലപ്പുറത്തെ ആശുപത്രിയിെലത്തിച്ചത് പുലർച്ച രണ്ടോടെയാണ്. സംഭവത്തിന് തലേദിവസമാണ് ഇവർ മേഞ്ചരിയിലെ കടയിൽനിന്ന് ഒരു ലിറ്റർ ആസിഡ് വാങ്ങിയത്. റബർ ഷീറ്റിൽ ഉറ ഒഴിക്കാൻ ഉപയോഗിക്കുന്ന ഫോമിക് ആസിഡാണ് വാങ്ങിയത്. ഭർത്താവ് വീട്ടിലെ ഹാളിൽ ഉറങ്ങിക്കിടക്കുേമ്പാഴാണ് സുബൈദ ശരീരമാസകലം ആസിഡ് ഒഴിച്ചത്. ഇതിനായി അൽപം നേർപ്പിച്ച ആസിഡ്, വാവട്ടമുള്ള പ്ലാസ്റ്റിക് പാത്രത്തിൽ അടുക്കളയിൽ ഒരുക്കിവെച്ചിരുന്നു. സംഭവം നടക്കുേമ്പാൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ആസിഡ് കാനും ഇത് ഒളിപ്പിക്കാൻ ഉപയോഗിച്ച കവറും വാറേങ്കാെട്ട സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള തോട്ടിലേക്ക് എറിയുകയായിരുന്നു.
ബഷീറിെൻറയും സുബൈദയുടേയും ഫോൺവിളികളും സാഹചര്യ, ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും കൂടി പരിശോധിച്ചതോടെയാണ് കൊലപാതകത്തിന് പിന്നിൽ ഭാര്യ തന്നെയെന്ന് കണ്ടെത്തിയത്. പ്രത്യേക അന്വേഷണസംഘം ഒരാഴ്ചയോളമായി രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സുബൈദയെ ഞായറാഴ്ച പൊലീസ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുത്തു. ആസിഡ് കാനും കവറും എറിഞ്ഞ സ്ഥലം പ്രതി കാണിച്ചുകൊടുത്തു. ഇത് തോട്ടിൽനിന്ന് കണ്ടെടുത്തു.
മുണ്ടുപറമ്പിലെ വാടകവീട്ടിൽനിന്ന് കാനിെൻറ മൂടി അടർത്താൻ ഉപയോഗിച്ച കത്തി, ചൂടാക്കാൻ ഉപയോഗിച്ച സ്റ്റൗ എന്നിവ കണ്ടെത്തി. മഞ്ചേരിയിലെ കടയിലും പ്രതിയുമായി പോയി തെളിവെടുത്തു. കടയുടമയും പരിസരത്തുള്ളവരും സുബൈദയെ തിരിച്ചറിഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുേമ്പാൾ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിൽനിന്ന് വിവരം ശേഖരിച്ചു.
കിടക്കയിലും ബഷീറിെൻറ ശരീരത്തിലുമുള്ള ആസിഡിെൻറ അംശങ്ങളും കാനിലെ ആസിഡും ശാസ്ത്രീയ പരിശോധനക്കായി തൃശൂരിലെ റീജനൽ േഫാറൻസിക് ലാബിലേക്ക് അയച്ചു. സുബൈദയെ വീട്ടുകാർ ഉപേക്ഷിച്ചതിനാൽ സർക്കാർ അഭയകേന്ദ്രത്തിൽ പാർപ്പിച്ചാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രതിയെ നിലമ്പൂർ മജിസ്േട്രറ്റ് മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിെൻറ നേതൃത്വത്തിൽ സി.െഎ എ. പ്രേംജിത്ത്, എസ്.െഎ ബി.എസ്. ബിനു, എസ്.െഎ അബ്ദുൽ റഷീദ്, എ.എസ്.െഎമാരായ രാമചന്ദ്രൻ, സുനീഷ് കുമാർ, സാബുലാൽ, പൊലീസുകാരായ ശാക്കിർ സ്രാമ്പിക്കൽ, ഷർമിള, അസ്മ റാണി, ബിന്ദു, കവിത, നിഖില എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.സുബൈദയെ തെളിവെടുപ്പിന് എത്തിച്ച സ്ഥലങ്ങളിൽ വൻ ജനാവലി തടിച്ചുകൂടിയിരുന്നു. കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
ബഷീർ വധം: അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം; ഒടുവിൽ കുറ്റസമ്മതം
പൊലീസ് നിരന്തരം ചോദ്യം ചെയ്തിട്ടും കുറ്റം നിഷേധിച്ച പ്രതി സുബൈദ, ഒടുവിൽ ഭർത്താവ് ബഷീറിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചത് എല്ലാ തെളിവുകളും എതിരായപ്പോൾ. തുടക്കം മുതൽ അന്വേഷണം വഴിതിരിച്ചുവിടാൻ മറ്റു പലർക്കുമെതിരെയും അവർ ആരോപണം ഉന്നയിച്ചിരുന്നു.
താമരശ്ശേരിയിലെ മൂന്നുപേർക്കെതിരെയും മലപ്പുറത്തെ വ്യാപാരിക്കെതിരെയും ആരോപണം ഉന്നയിച്ചെങ്കിലും മൊഴികളും ഫോൺ േകാളുകളും പരിശോധിച്ച് അവർക്ക് ബന്ധമില്ലെന്ന് പൊലീസ് ഉറപ്പാക്കി. ആരോപണ വിധേയവരെ ഇതിനായി വിളിച്ചുവരുത്തി. സാഹചര്യതെളിവുകൾ വിശദമായി പരിശോധിച്ചു.
പല ദിവസങ്ങളിലായി നിരവധി തവണ ചോദ്യം ചെയ്താണ് സുബൈദ തന്നെയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. ഇതിനായി അവരുടെയും ഭർത്താവിെൻറയും പരിചയക്കാരുടെയും നൂറുകണക്കിന് ഫോൺ േകാളുകളും നൂറിലധികം സാക്ഷിമൊഴികളും പരിശോധിച്ചു. 150ഒാളം േപരെ ചോദ്യംചെയ്തു.
സുബൈദയുടെ െമാഴികളിലെ വൈരുധ്യവും കേസിൽ നിർണായകമായി. കുടുംബപ്രശ്നങ്ങളെ ചൊല്ലി ഇരുവരും കലഹത്തിലായിരുന്നു. ഇതിനുമുമ്പും രണ്ടുതവണ ഇവർ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഒരുതവണ ഭർത്താവിെൻറ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു. മറ്റൊരു അവസരത്തിൽ വീടിന് തീവെക്കാനും ശ്രമിച്ചിരുന്നു. ഇയാളെ ഒന്നു കൊന്നുതരുമോയെന്ന് പരിചയക്കാരോട് പറഞ്ഞിരുന്നതായും പൊലീസിന് മൊഴി ലഭിച്ചു. ഭർത്താവിനോടുള്ള വൈരാഗ്യം മുമ്പ് പല അവസരങ്ങളിലും മക്കളുമായും സുബൈദ പങ്കുവെച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രതിയെ പിടികൂടണമെന്നുള്ള സമ്മർദം നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു.
ഭർത്താവ് മരിച്ച സ്ത്രീ എന്ന നിലയിൽ അവരെ ചോദ്യം ചെയ്യുന്നത് പ്രയാസകരമായതിനാൽ കുടുംബത്തെ ബോധ്യപ്പെടുത്തിയും അതി രഹസ്യമായിട്ടുമാണ് അന്വേഷണം മുന്നോട്ടുകൊണ്ടുേപായതെന്ന് സി.െഎ എ. പ്രേംജിത്ത് പറഞ്ഞു. സംഭവം നടന്നയുടൻ ആസിഡ് ആക്രമണത്തിനും വധശ്രമത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മരിച്ചതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.
ബഷീറിെൻറ ശരീരത്തിെൻറ പിറകുവശത്തും ശരീരത്തിെൻറ വലതുവശത്തുമായി 45 ശതമാനത്തിലധികം െപാള്ളലേറ്റിരുന്നു. ആസിഡ് കലക്കാൻ സുബൈദ ഉപയോഗിച്ച ബക്കറ്റും വീട്ടിൽനിന്ന് കണ്ടെടുത്തു. ആസിഡ് വാങ്ങിയത് സുബൈദ തനിച്ചാണ്. ഒാേട്ടാ ഡ്രൈവർ, വ്യാപാരി എന്നിവരെ കേസിൽ സാക്ഷികളാക്കും. സംഭവത്തിൽ മറ്റാരെങ്കിലും സുബൈദയെ സഹായിച്ചിട്ടുണ്ടോയെന്ന് കൂടുതൽ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.