Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആസിഡ് ആക്രമണക്കേസ്...

ആസിഡ് ആക്രമണക്കേസ് പ്രതി അറസ്​റ്റിൽ

text_fields
bookmark_border
ആസിഡ് ആക്രമണക്കേസ് പ്രതി അറസ്​റ്റിൽ
cancel

മുക്കം: ആസിഡ് ആക്രമണക്കേസിൽ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഇടുക്കി അടിമാലി സ്വദേശി കാട്ടാഞ്ചേരി രാജനെയാണ്​ (64)  മുക്കം പൊലീസ് പാലക്കാട്ട്​ അറസ്​റ്റ്​ ചെയ്തത്. 

2016 നവംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. നെല്ലിക്കാപറമ്പ്  മോലികാവ് ഉണ്ണിയുടെ ഭാര്യ വസന്തയുടെ (47) മുഖത്താണ് രാത്രി ഉറങ്ങുന്നതിനിടെ ജനലഴിക്കുള്ളിലൂടെ ഇയാൾ ആസിഡ് ഒഴിച്ചത്. സംഭവത്തിൽ വസന്തയുടെ കണ്ണിന് കാഴ്ചശക്തി നഷ്​ടപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ രാജൻ കർണാടകയിലെ കുടക്  തുടങ്ങി വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തുവരുകയായിരുന്നു. 

വ്യാഴാഴ്ച പാലക്കാട് കരിങ്കൽ ക്വാറിയിൽവെച്ചാണ് ഇയാളെ മുക്കം എസ്.​െഎ കെ.പി. അഭിലാഷ്, സലീം, ബാബു ചന്ദ്രപ്രസാദ്, കാസിം, എന്നിവർ ചേർന്ന് അറസ്​റ്റ്​ ചെയ്തത്. താമരശ്ശേരി സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestacid attack
News Summary - acid attacker arrested
Next Story