മുണ്ടക്കയം എസ്റ്റേറ്റ് ഹാരിസൺസ് കൈക്കലാക്കിയത് അന്വേഷിക്കണമെന്ന നിർദേശം സർക്കാർ മുക്കി
text_fieldsപത്തനംതിട്ട: മുണ്ടക്കയം എസ്റ്റേറ്റ് ഹാരിസൺസ് കൈക്കലാക്കിയത് വിജിലൻസ് അന്വേഷിക്കണമെന്ന നിർദേശം സർക്കാർ മുക്കി. തങ്ങളുടെ ഭൂമി ഹാരിസൺസ് നിയമവിരുദ്ധമായാണ് ൈകയടക്കിയതെന്ന റിപ്പോർട്ടുണ്ടായിട്ടും ഭൂമി തിരിച്ചുപിടിക്കാൻ ഒരുവിരൽപോലും അനക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയാറായിട്ടുമില്ല. 2014 മേയ് രണ്ടിന് അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരനാണ് മുണ്ടക്കയം എസ്റ്റേറ്റ് ഹാരിസൺസ് നിയമവിരുദ്ധമായി ൈകയടക്കിയത് അന്വേഷിക്കണമെന്ന് വിജിലൻസിന് കത്ത് നൽകിയത്. മൂന്നുമാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിരുന്നു. ഒരു അന്വേഷണവും വിജിലൻസ് നടത്തിയില്ല. അന്വേഷിക്കണമെന്ന നിർദേശം സർക്കാർ നൽകിയതുമില്ല. ഹാരിസൺസിെൻറ 1600/1923 ആധാരത്തോടൊപ്പം 2804/1923, 2805/1923 നമ്പർ ആധാരങ്ങളുടെ ആധികാരികതയും പരിശോധിക്കണമെന്നും കോട്ടയം താലൂക്ക് ലാൻഡ്ബോർഡിൽനിന്ന് മുണ്ടക്കയം എസ്റ്റേറ്റ് കുടിയാനെന്ന പേരിൽ ഹാരിസൺസ് കൈക്കലാക്കാൻ ഇടയായത് എങ്ങനെയെന്നതും അന്വേഷിക്കണമെന്നുമാണ് നിവേദിത പി. ഹരൻ ആവശ്യപ്പെട്ടത്. അന്ന് യു.ഡി.എഫ് ഭരണമായിരുന്നു. ചെങ്കൽപേട്ട സബ്രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത 2804/1923, 2805/1923 നമ്പർ ആധാരങ്ങളെക്കുറിച്ചും അന്വേഷണം നടന്നില്ല. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ ഹാരിസൺസിന് കൂടുതൽ അനുകൂലമാകുന്ന സ്ഥിതി വന്നു.
മുണ്ടക്കയം എസ്റ്റേറ്റിലെ 763.11 ഏക്കർ ഭൂമി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കാൻ ദേവസ്വം ബോർഡ് ലാൻഡ് സ്പെഷൽ ഓഫിസറുടെ നേതൃത്വത്തിൽ കമീഷനെ നിയോഗിച്ചിരുന്നു. 2015 മാർച്ചിൽ ലാൻഡ് സ്പെഷൽ ഓഫിസർ റിപ്പോർട്ട് തയാറാക്കി ദേവസ്വം ബോർഡിന് സമർപ്പിച്ചിരുന്നു. അതിൽ ഒരുനടപടിയും ബോർഡ് സ്വീകരിച്ചിട്ടില്ല.
എരുമേലി പശ്ചിമ ദേവസ്വത്തിെൻറ വകയായ 763 ഏക്കർ ഭൂമി കുടിയാൻ പട്ടയത്തിെൻറ പേരിൽ ഹാരിസൺസ് മലയാളം കമ്പനി തട്ടിയെടുക്കുകയായിരുന്നു. ദേവസ്വത്തിെൻറ കുടിയാൻ എന്ന നിലയിൽ 1976 സെപ്റ്റംബർ 30നാണ് ഭൂമി ഹാരിസൺസിന് പതിച്ചു നൽകിയത്.
കോട്ടയം ലാൻഡ് ട്രൈബ്യൂണൽ സ്പെഷൽ മുൻസിഫാണ് അനധികൃതമായി ഇത്രയും ഭൂമി പതിച്ചുനൽകിയത്. എരുമേലി പശ്ചിമദേവസ്വത്തിേൻറതിനുപുറമെ ഇതിനോട് ചേർന്നുണ്ടായിരുന്ന ബ്രിട്ടീഷുകാരനായ ഹെൻട്രിവാർഡ്, വഞ്ഞിപ്പുഴ മഠം, ഗോവിന്ദപ്പിള്ള രാമൻ പിള്ള എന്നിവരുടെ ൈകവശഭൂമിയും എട്ട് ദശകം മുമ്പ് അന്നത്തെ ഇംഗ്ലീഷ് കമ്പനിയായ മലയാളം പ്ലാേൻറഷൻസ് ൈകക്കലാക്കിയിരുന്നു. ഇതടക്കം 802 ഏക്കറിലേറെ ഭൂമിയാണ് ഹാരിസൺസ് മുണ്ടക്കയത്ത് ഇപ്പോൾ ൈകവശം െവക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.