സർക്കാർ നിർദേശങ്ങൾ അനുസരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൊലീസിലെ ദാസ്യവൃത്തി പൂർണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാറും പൊലീസ് മേധാവിയും നല്കുന്ന നിർദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഏതു ഉന്നത ഉദ്യോഗസ്ഥനെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ സകല ജീവനക്കാരുടെയും മാനുഷികാവകാശങ്ങള്‍ക്കു പരിരക്ഷയും ആദരവും നല്കുന്ന സമീപനമേ സര്‍ക്കാറില്‍ നിന്നുണ്ടാവൂ. പൊലീസിെൻറ അച്ചടക്കം ലംഘിക്കാന്‍ എന്തെങ്കിലും പഴുതാക്കുന്നതും അച്ചടക്കത്തിെൻറ പേരിലെ മനുഷ്യാവകാശ ധ്വംസനവും അനുവദിക്കില്ല. ഈ വിധത്തിലുള്ള സമതുലിത സമീപനമാവും സര്ക്കാറില്നിന്നുണ്ടാവുക. കോൺസ്റ്റബിള്‍മാരെയും മറ്റും വീട്ടാവശ്യങ്ങള്‍ക്കും വ്യക്തിപരമായ സേവനങ്ങൾക്കും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിർദേശിച്ചിട്ടുണ്ട്.
എ.ഡി.ജി.പി സുദേഷ് കുമാറിെൻറ മകൾ ദേഹോപദ്രവം ഏൽപിച്ചെന്ന ഡ്രൈവര്‍ ഗവാസ്കറുടെ മൊഴിയിൽ എ.ഡി.ജി.പിയുടെ മകളെ പ്രതിയാക്കി കേസെടുത്തു. എ.ഡി.ജി.പിയുടെ മകളുടെ മൊഴി പ്രകാരവും കേസെടുത്തിട്ടുണ്ട്. രണ്ട് കേസും ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും ബ്രിട്ടീഷ് പൊലീസ് ഭരണത്തിെൻറ ഇൗ ജീർണ സംസ്കാരം തുടരുന്നുവെന്ന പരാതി ഗൗരവമായതാണെന്നും കെ.എസ്. ശബരീനാഥെൻറ സബ്മിഷനുള്ള മറുപടിയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.