നാല് എം.എൽ.എമാർക്ക് ഉഗ്രശാസന; നിയമസഭ വീണ്ടും സ്തംഭിച്ചു
text_fieldsതിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ വേദിയിൽ കടന്നുകയറി മുദ്രാവാക്യംവിളി ച്ച് പ്രതിഷേധിച്ച നാല് പ്രതിപക്ഷ എം.എൽ.എമാർക്ക് ഉഗ്രശാസന. നടപടിെയടുക്കും മുമ് പ് കൂടിയാലോചിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നടപടികൾ സ്തംഭിപ്പിച്ച് സഭാ ക വാടത്തിൽ ധർണ നടത്തി.
വ്യാഴാഴ്ച ശൂന്യവേളയുടെ തുടക്കത്തിലാണ് നിയമസഭാചട്ടം 53 പ്രകാരം റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, െഎ.സി ബാലകൃഷ്ണൻ, അൻവർ സാദത്ത് എന്നി വരെ സെൻഷ്വർ (ഉഗ്രശാസന) ചെയ്യുന്നതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചത്. ഷാഫി പറമ്പിൽ എം.എൽ.എയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബുധനാഴ്ച സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതാണ് നാല് എം.എൽ.എമാർെക്കതിരെ നടപടിക്കിടയാക്കിയത്. സ്പീക്കറുടേത് ഏകപക്ഷീയ തീരുമാനമാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എല്ലാവരുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നാണ് സ്പീക്കർ അറിയിച്ചിരുന്നതെന്നും ഉറപ്പ് പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി വിേയാജിപ്പ് അറിയിച്ചു.
പിന്നാലെ, കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ അന്ന് പ്രതിപക്ഷ എം.എൽ.എ ആയിരുന്ന പി. ശ്രീരാമകൃഷ്ണൻ ഉൾപ്പെടെ സ്പീക്കറുടെ വേദി തകർക്കുന്ന ചിത്രങ്ങൾ പതിപ്പിച്ച പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഡയസിന് മുന്നിലെത്തി അവർ ശക്തമായി പ്രതിഷേധിച്ചെങ്കിലും തീരുമാനം പുനഃപരിശോധിക്കാന്‍ സ്പീക്കര്‍ തയാറായില്ല.
ലൈഫ് പദ്ധതി സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാന്‍ സ്പീക്കര്‍ തയാറായെങ്കിലും അവതാരകനായ പി.കെ. ബഷീര്‍ പ്രമേയം പിന്വലിക്കുകയാണെന്നറിയിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷവും സ്പീക്കറും തമ്മില്‍ ശക്തമായ വാദപ്രതിവാദമാണ് നടന്നത്. കഴിഞ്ഞദിവസം കക്ഷിനേതാക്കളുടെ യോഗത്തില്‍ ഒ. രാജഗോപാല്‍ ഉള്‍പ്പെടെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുെന്നന്ന സ്പീക്കറുടെ വാക്കുകൾ പ്രതിപക്ഷത്തിന് ആയുധമായി. സ്പീക്കർക്ക് ആര്.എസ്.എസ് ബന്ധമെന്ന് അവർ മുദ്രാവാക്യം വിളിച്ചു.
ഇതോടെ, ചെറിയ ശിക്ഷപോലും പ്രതിപക്ഷത്തിന് താങ്ങാന്‍ കഴിയാത്ത നിലയിലായെന്ന് സ്പീക്കര്‍ കുറ്റപ്പെടുത്തി. ചട്ടപ്രകാരം സ്പീക്കര്‍ക്ക് നല്കിയ അധികാരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. ബഹളം കനത്തതോടെ ഇത്രയും അന്തസ്സില്ലാതെ പെരുമാറുന്ന രീതിയില്‍ സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് 10.20ന് നടപടികൾ താൽക്കാലികമായി നിര്‍ത്തിെവച്ച് സ്പീക്കർ ചേംബറിലേക്ക് മടങ്ങി.
10.45ന് വീണ്ടും ചേര്‍ന്നെങ്കിലും ഷാഫി പറമ്പിലിനെ മർദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.