നടപടി ശിപാർശ ചെയ്തിട്ടില്ലെന്ന് ജില്ല സെക്രട്ടറി; തെറ്റ് ചെയ്തിട്ടില്ലെന്ന് സക്കീർ ഹുസൈൻ
text_fieldsകളമശ്ശേരി: സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈനെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് ജില്ല സെക്രട്ടറി സി.എൻ. മോഹനൻ. പ്രചാരണങ്ങളിൽ അടിസ്ഥാനമില്ല. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ശരിയും തെറ്റും പറയാനാകില്ല. പ്രധാന പ്രവർത്തകനെതിരെ നടപടി എടുക്കുന്നെങ്കിൽ പത്രക്കുറിപ്പ് ഇറക്കുകയോ പത്രസമ്മേളനം നടത്തുകയോ ചെയ്യും. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നടക്കുകയാണ്. എന്നാൽ, ഇപ്പോഴും കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനാണെന്നും മോഹനന് പറഞ്ഞു.
അതേസമയം, തെറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സക്കീർ ഹുസൈനും രംഗത്തെത്തി. തെറ്റ് ചെയ്തവരെ പാർട്ടി സംരക്ഷിക്കില്ല. അനധികൃതമായി ഒന്നും സംമ്പാദിച്ചിട്ടില്ലെന്നും സ്വത്തുക്കൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. തെൻറ പേരിൽ ഭൂമിയോ വാഹനമോ ഇല്ല. നിരന്തരം തനിക്കെതിരെ പരാതി ഉന്നയിക്കുന്നത് കളമശ്ശേരിയിലെ വിവരാവകാശ ഗുണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കളമശ്ശേരിയിൽനിന്നുള്ള ബ്രാഞ്ച് സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സക്കീർ ഹുസൈനെതിരെ ജില്ലാ നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി, ജില്ല സെക്രേട്ടറിയറ്റ് അംഗം പി.ആർ. മുരളീധരൻ എന്നിവരാണ് അന്വേഷണം നടത്തിയത്. ഇവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടപടിക്ക് ശിപാർശ ചെയ്തെന്ന വാർത്തകളെത്തുടർന്നാണ് ഇരുവരും പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.