'സേവ് ദ ചിൽഡ്രന്' എതിരെ നടപടിക്ക് നിർദേശം
text_fieldsമലപ്പുറം: കുട്ടികളെ സഹായിക്കാൻ പണം ആവശ്യപ്പെടുന്ന എൻ.ജി.ഒക്കെതിരെ നടപടി സ്വീകരിക്കാൻ വനിത ശിശു വികസന ഡയറക്ടർ നിർദേശം നൽകി. വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന 'സക്ഷം അംഗൻവാടി പോഷൻ-2' പദ്ധതിക്കുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിൽനിന്ന് ആവശ്യപ്പെടുന്ന ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ എൻ.ജി.ഒ 'സേവ് ദ ചിൽഡ്രൻ' സ്ഥാപനത്തിനെതിരെയാണ് നടപടിക്ക് നിർദേശം.
പട്ടിക വർഗ വിഭാഗം കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിന് പ്രതിമാസം 800 രൂപ നൽകണമെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത്. യൂട്യൂബ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴി ഒരു കുട്ടിയുടെ പോഷകാഹരത്തിന് ഒരു മാസത്തേക്ക് 800 രൂപയാണ് സമാഹരിച്ചിരുന്നത്. പലർക്കും ഫോൺ വിളിച്ചും പണം ആവശ്യപ്പെടുന്നുണ്ട്.
ജനങ്ങൾ ഇതിന്റെ നിജസ്ഥിതി അറിയാൻ വിളിക്കാറുണ്ടെന്ന് ചൈൽഡ് ലൈൻ അധികൃതർ പറയുന്നു. കുട്ടികളിലെ പോഷകക്കുറവ് കണ്ടെത്തി പരിഹരിക്കുന്നതിനുള്ള പദ്ധതിയാണ് 'സക്ഷം അംഗൻവാടി പോഷൻ-2'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.