മന്ത്രി ഇടപെെട്ടന്ന് ആരോപണം ഉയർന്ന ബി.ടെക് മൂല്യനിർണയം: രണ്ട് അധ്യാപകർക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: ബി.ടെക് വിദ്യാർഥിയുടെ പരീക്ഷമൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ രണ്ട് അധ്യാപകർക്കെതിരെ സാേങ്കതിക സർവകലാശാല നടപടി തുടങ്ങി. മന്ത്രി കെ.ടി. ജലീലുമായി ബന്ധപ്പെട്ട് വിവാദമായ അദാലത്തിൽ പരാതിയുമായി എത്തിയ വിദ്യാർഥിയുടെ മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയവർക്കെതിരെയാണ് നടപടി.
ആദ്യ മൂല്യനിർണയം നടത്തിയ കടയ്ക്കൽ ഷാഹുൽ ഹമീദ് എൻജിനീയറിങ് കോളജിലെ അധ്യാപകനിൽ നിന്ന് സർവകലാശാല വിശദീകരണം തേടിയിരുന്നു. കഴിഞ്ഞയാഴ്ച അധ്യാപകൻ വിശദീകരണം നൽകിയിട്ടുണ്ട്. ഉത്തരക്കടലാസ് പുനഃപരിശോധന നടത്തിയ മൂവാറ്റുപുഴ വിശ്വജ്യോതി എൻജിനീയറിങ് കോളജ് അധ്യാപകനിൽനിന്ന് സർവകലാശാല വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം നൽകാൻ അധ്യാപകൻ കൂടുതൽ സമയം ആവശ്യപ്പെട്ട് നൽകിയ അപേക്ഷ സർവകലാശാല അംഗീകരിച്ചു.
പുനഃപരിശോധന നടത്തിയ അധ്യാപകനിൽനിന്നുകൂടി വിശദീകരണം ലഭിച്ച ശേഷം അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ തുടർനടപടി സ്വീകരിക്കും.
ആദ്യ മൂല്യനിർണയത്തിൽ 29ഉം പുനഃപരിശോധനയിൽ 32 മാർക്കും ലഭിച്ച വിദ്യാർഥി ഉത്തരക്കടലാസിെൻറ പകർപ്പുമായാണ് അദാലത്തിൽ പെങ്കടുത്തത്.
ജയിക്കാനാവശ്യമായ മാർക്കുണ്ടെന്ന് പറഞ്ഞ വിദ്യാർഥിയുടെ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശിക്കുകയായിരുന്നു.
ഇതിനെതുടർന്ന് വൈസ്ചാൻസലർ നിയോഗിച്ച സർക്കാർ എൻജിനീയറിങ് കോളജിലെ മൂന്ന് അധ്യാപകരുടെ പാനൽ ഉത്തരക്കടലാസ് വീണ്ടും മൂല്യനിർണയം നടത്തിയപ്പോൾ വിദ്യാർഥിക്ക് 48 മാർക്ക് ലഭിക്കുകയായിരുന്നു. വിദ്യാർഥി അഞ്ചാം റാേങ്കാടെ ബി.ടെക് പരീക്ഷ ജയിക്കുകയും ചെയ്തിരുന്നു.
ഉത്തരക്കടലാസ് ചട്ടവിരുദ്ധമായി മന്ത്രി ഇടപെട്ട് രണ്ടാമതും പുനഃപരിശോധന നടത്തി മാർക്ക് നൽകിയത് മാർക്ക്ദാനമാണെന്ന് ആരോപണവും ഉയർന്നിരുന്നു.
നേരേത്ത തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ 20 വിദ്യാർഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ അധ്യാപകെൻറ െഎഡി സർവകലാശാല റദ്ദാക്കിയിരുന്നു. െഎഡി റദ്ദാക്കിയാൽ അധ്യാപകർക്ക് സാേങ്കതിക സർവകലാശാലക്ക് കീഴിലെ കോളജുകളിൽ ജോലി ചെയ്യാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.