അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മാസ്ക്കുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി; പ്രിസൈഡിങ് ഓഫിസർക്കെതിരെ നടപടി
text_fieldsകൊല്ലം: അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മാസ്ക്കുമായി ജോലിക്കെത്തിയ പ്രിസൈഡിങ് ഓഫിസറെ ചുമതലയിൽനിന്ന് നീക്കി. െകാറ്റങ്കര പഞ്ചായത്തിലാണ് സംഭവം. െവള്ള മാസ്ക്കിൽ ചുവന്നനിറത്തിലാണ് ചിഹ്നം പതിച്ചിട്ടുള്ളത്. ഇടതുപക്ഷം, ഹൃദയംപക്ഷം എന്നും ഇതിെൻറ കൂടെ എഴുതിയിട്ടുണ്ട്.
ഇതിനെതിരെ യു.ഡി.എഫ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തി. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ കലക്ടർക്ക് പരാതി നൽകി. ആദ്യം ഇവരുടെ മാസ്ക്ക് മാറ്റി മറ്റൊന്ന് നൽകുകയായിരുന്നു. പിന്നീടാണ് ചുമതലയിൽനിന്ന് നീക്കുന്നത്.
ഇവർക്കെതിരെ അന്വേഷണത്തിനും കലക്ടർ ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും. ശിഖ ഐ.എ.എസിനാണ് അന്വേഷണ ചുമതല. വെട്ടിക്കവല പഞ്ചായത്തിലെ ഒരു ബൂത്തിൽ പ്രിസൈഡിങ് ഓഫിസർ മദ്യപിച്ചെത്തിയതായും പരാതിയുണ്ട്. അദ്ദേഹത്തെയും ചുമതലയിൽനിന്ന് നീക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.