ക്വട്ടേഷന്‍ ബന്ധമുള്ളർക്കെതിരെ നടപടി; പാർട്ടി സംരക്ഷിക്കില്ല -എം.വി ജയരാജൻ
text_fieldsകണ്ണൂർ: ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംരക്ഷിക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്നും അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർ പാർട്ടിയിലുണ്ടോയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സ്വര്‍ണ്ണം കൊണ്ടുവരാന്‍ വാഹനം കൊടുത്തെന്ന നിഗമനത്തിലാണ് സജേഷ് എന്ന അംഗത്തിനെതിരെ നടപടി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് അര്‍ജുന്‍ ആയങ്കിക്കെതിരെ പരാതിയുമായി ആരും രംഗത്തെത്തിയിട്ടില്ല.പരാതിയുമായി ആരെങ്കിലും എത്തിയാല്‍ തന്നെ പൊലീസിനെ സമീപിക്കാനാണ് പാര്‍ട്ടി നിര്‍ദേശിക്കുകയെന്നും ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏതെങ്കിലും ജീവനക്കാരന്‍ തെറ്റ് ചെയ്താല്‍ സിപി എം ഭരിക്കുന്ന ബേങ്കുകള്‍ സ്വര്‍ണക്കടത്തിന് നേതൃത്വം കൊടുക്കുന്നു എന്ന തരത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.
സി.പി.എം ഭരിക്കുന്ന ബാങ്കുകൾ സ്വർണ്ണക്കടത്തിന് നേതൃത്വം കൊടുക്കുന്നുവെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കരുത്. സഹകരണ ബാങ്കുകൾക്ക് മേൽ സംശയത്തിന്റെ കരിനിഴൽ വീഴത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
സി.പി.എം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിൽ സ്വര്‍ണം പരിശോധിക്കുന്നയാളാണ് സസ്പെൻഡ് ചെയ്ത സജേഷ്. കടത്തിയ സ്വര്‍ണം സജേഷ് കൈകാര്യം ചെയ്തിരുന്നോയെ കാര്യവും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. സജേഷിന്‍റെ കാറാണ് അർജുൻ ഉപയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.