പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം ബഹിഷ്കരിച്ചവർക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയം ബഹിഷ്കരിച്ച അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചില അധ്യാപകർ പരീക്ഷനടപടികൾ അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഉത്തര സൂചിക സംബന്ധിച്ച് പരാതി ഉയർന്നപ്പോൾ സർക്കാർ ഇടപെട്ട് വിദഗ്ധസമിതിയെ നിയോഗിക്കുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്.
ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകൻ സമർപ്പിച്ച ഉത്തരസൂചികയിൽ പിഴവുണ്ടായിരുന്നെന്നും 18 ചോദ്യങ്ങൾക്ക് ഒന്നിലേറെ രീതിയിൽ ഉത്തരമെഴുതാൻ കഴിയുമായിരുന്നെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. ചോദ്യപേപ്പറും ഉത്തര സൂചിക തയാറാക്കുന്നതിലുമുള്ള പ്രശ്നങ്ങൾ പരിശോധിച്ച് പരിഹാരം കാണുമെന്നും സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.