കൊടിഞ്ഞി ഫൈസല്‍ വധം: ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
text_fields
തിരുവനന്തപുരം: മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗറിലെ അനില്‍കുമാര്‍ എന്ന ഫൈസലിനെ മതംമാറിയതിന്‍െറ പേരില്‍ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന നടത്തിയവരുള്‍പ്പെടെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
സംഭവവുമായി ബന്ധമില്ലാത്തവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഗൂഢാലോചനക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്യുന്നില്ളെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വി. അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്.
പ്രതികള്‍ക്കെതിരെ നിയമം അനുശാസിക്കുന്നെങ്കില്‍ യു.എ.പി.എ ചുമത്തണം. മുഖ്യപ്രതികളും ഗൂഢാലോചനയില്‍ പങ്കെടുത്തവരും ഇനിയും അറസ്റ്റിലായിട്ടില്ല. പ്രധാനപ്രതികളെ മാറ്റി സംഭവവുമായി ബന്ധമില്ലാത്ത മൂന്നുപേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.
മലപ്പുറം ഡിവൈ.എസ്.പിയും തിരൂരങ്ങാടി സി.ഐയും ഇതിന് കൂട്ടുനില്‍ക്കുന്നെന്ന ആക്ഷേപവും അന്വേഷിക്കണം. കസ്റ്റഡിയിലെടുത്തവരെ വേണ്ടവിധം ചോദ്യംചെയ്യാത്തതിനാല്‍ പല വിവരങ്ങളും ഇനിയും പുറത്തുവന്നിട്ടില്ല.
ഗൂഢാലോചന നടന്നത് ആര്‍.എസ്.എസ് നിയന്ത്രണത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലാണെന്ന് പൊലീസ്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥാപനത്തിനെതിരെ നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി.കെ. മുഹമ്മദ്കുട്ടി, ജനറല്‍ കണ്‍വീനര്‍ കെ.പി. ഹൈദ്രോസ് കോയ തങ്ങള്‍, പൂഴിക്കല്‍ സലീം, പാത്തൂര്‍ മൊയ്തീന്‍കുട്ടി, വി. അബൂബക്കര്‍, പി.സി. അഹമ്മദ്കുട്ടി, എന്നിവരും സംഘത്തിലുണ്ടായിരുന്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.