സ്ഥാനാർഥികളെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിച്ചാൽ നടപടി
text_fieldsതിരുവനന്തപുരം: വനിതകൾ ഉൾപ്പെടെ സ്ഥാനാർഥികളെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
സ്ഥാനാർഥികളുടെ പ്രചാരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് ഈ നിർദേശം.
ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ ഉടൻ പൊലീസ് ആസ്ഥാനത്തെ ഇലക്ഷൻ സെല്ലിൽ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.