കോടഞ്ചേരി മിശ്ര വിവാഹം; ജോർജ് എം. തോമസിനെതിരെ സി.പി.എം നടപടി ഇന്ന്
text_fieldsകോഴിക്കോട്: കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ മിശ്ര വിവാഹത്തിൽ 'ലവ് ജിഹാദ്' പരാമർശം നടത്തിയ സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം. തോമസിനെതിരെ ഇന്ന് നടപടിയെടുത്തേക്കും. സി.പി.എം സംസ്ഥാന സമിതിയുടെ നിർദേശമനുസരിച്ച് ഇന്ന് ചേരുന്ന ജില്ല സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിയെ കുറിച്ച് ചർച്ച ചെയ്യുക. വൈകീട്ട് ചേരുന്ന ജില്ല കമ്മിറ്റി യോഗത്തിൽ സെക്രട്ടേറിയേറ്റ് യോഗത്തിലെ തീരുമാനം റിപ്പോർട്ട് ചെയ്യും.
മുൻ എം.എൽ.എയുടെ പ്രതികരണം പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും വിഷയം ചർച്ച ചെയ്തിരുന്നു. ഇതിെൻറ തീരുമാനം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്യുന്നതോടൊപ്പം ജോർജ് എം. തോമസിനോട് വിശദീകരണം തേടുകയും ചെയ്യുമെന്നാണ് വിവരം. ജോർജ് എം. തോമസിന്റേത് പാർട്ടി വിരുദ്ധനിലപാടാെണന്നും ജില്ല സെക്രട്ടേറിയറ്റ് തുടർ നടപടി കൈക്കൊള്ളുമെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു.
പാർട്ടിയുടെ രാഷ്ട്രീയ നയനിലപാടിൽ വ്യതിയാനമുണ്ടാക്കുന്ന പ്രസ്താവനയാണ് മുതിർന്ന നേതാവിൽ നിന്നുണ്ടായതെന്നാണ് ജില്ല നേതൃത്വത്തിെൻറ വിലയിരുത്തൽ. 'ലൗ ജിഹാദ്' ആർ.എസ്.എസ് പ്രചാരണമാണ്. വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കങ്ങൾ നടക്കുന്നതായി പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു ജോര്‍ജ് എം. തോമസിെൻറ പരാമര്‍ശം.
ഡി.വൈ.എഫ്.ഐ നേതാവും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ യുവാവിെൻറ വിവാഹം മതമൈത്രി തകർക്കുമെന്ന തരത്തിൽ ഉത്തരവാദിത്തപ്പെട്ടയാൾ പ്രസ്താവന നടത്തിയത് ഗുരുതര അച്ചടക്കലംഘനമാണെന്നും വിലയിരുത്തി. പ്രാദേശികമായ ഒരു വിവാഹത്തെക്കുറിച്ചുള്ള പ്രസ്താവനക്ക് അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി വരെ വിശദീകരണം നൽകേണ്ട അവസ്ഥയുണ്ടായതിനെ ചെറുതായി കാണാനാവില്ല. ക്രൈസ്തവ സഭയെ പിണക്കാതിരിക്കുന്നതിനൊപ്പം മുസ്ലിം സമൂഹത്തിെൻറ സി.പി.എം വിശ്വാസ്യതക്ക് കളങ്കം വരുത്തുകയും ചെയ്യരുത് എന്നതിനാൽ കടുത്ത നടപടികൾക്കു പകരം പരസ്യ ശാസന പോലുള്ള നടപടി സ്വീകരിക്കുമെന്നാണ് സൂചന. കുറ്റം ഏറ്റുപറഞ്ഞതിനാൽ വിശദീകരണം തേടി കൂടുതൽ നടപടികളിലേക്ക് പോകാതിരിക്കാനുള്ള സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.