ക്രൈസ്തവർക്കെതിരായ അക്രമം: നടപടി വേണം –കെ.എൻ.എം മർകസുദ്ദഅവ
text_fieldsസി.പി. ഉമര്‍ സുല്ലമികോഴിക്കോട്: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ ഭീകര സംഘടനകൾ നടത്തുന്ന ആക്രമണോത്സുക രാഷ്ട്രീയം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിനെതിരെ കേരളീയ സമൂഹം ജാഗ്രത പാലിക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമ്പൂർണ കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലെപോലെ കേരളത്തിലും ക്രൈസ്തവ വിശ്വാസികൾക്കുനേരെ ഹിന്ദുത്വ ഭീകര സംഘടനകൾ ആക്രമണം അഴിച്ചു വിടുന്നത് പൊറുപ്പിക്കില്ല.
തെരഞ്ഞെടുപ്പ് കമീഷനെ സർക്കാറിന്റെ ചട്ടുകമാക്കി മാറ്റുന്ന തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. കേരള ജംഇയ്യതുൽ ഉലമ ജന.സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഡോ. ഇ.കെ അഹമ്മദ് കുട്ടി, സി.പി. ഉമർ സുല്ലമി, പ്രഫ. കെ.പി. സകരിയ്യ , എൻ.എം. ജലീൽ, സൽമ അൻവാരിയ്യ, ഹാസിൽ മുട്ടിൽ, ഫഹീം പി.എൻ, ഹസ്ന എന്നിവർ സംസാരിച്ചു.
സി.പി. ഉമര്‍ സുല്ലമി പ്രസിഡന്റ്; അഹമ്മദ് കുട്ടി മദനി ജന.സെക്രട്ടറി
കോഴിക്കോട്: കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റായി സി.പി. ഉമര്‍ സുല്ലമിയും ജനറല്‍ സെക്രട്ടറിയായി എം.അഹമദ്കുട്ടി മദനിയും തെരഞ്ഞെടുക്കപ്പെട്ടു. കെ.എല്‍.പി. യൂസുഫ് (എലാങ്കോട്) ആണ് ട്രഷറര്‍. കോഴിക്കോട് നടന്ന കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.