ഉമർ ഫൈസിക്കെതിരെ നടപടി വേണം -സമസ്ത നേതാക്കൾ
text_fieldsകോഴിക്കോട്: സമസ്തയുടെ ചരിത്രത്തിൽ ആദ്യമായി അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളുടെ നിർദേശം അവഗണിക്കുകയും മുശാവറ അംഗങ്ങളെ കള്ളന്മാർ എന്ന് അധിക്ഷേപിക്കുകയും ചെയ്ത ഉമർ ഫൈസി മുക്കത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ഭാരവാഹികൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആദർശ സമ്മേളനത്തിന്റെ പേരിൽ പോഷക ഘടകങ്ങളുടെ ബാനറിൽ നടത്തുന്ന സംഗമങ്ങളിൽ ഇദ്ദേഹം നടത്തുന്ന സഭ്യേതര പ്രയോഗങ്ങളും മതവിദ്വേഷം വളർത്തുംവിധമുള്ള വാക്കുകളും സമസ്തയുടെ സൽപേരിന് കളങ്കം വരുത്തുന്നുവെന്ന വസ്തുത ഗൗരവത്തിലെടുക്കണം. ബഹുസ്വര കേരളത്തിന്റെ പാരസ്പര്യത്തിനും മതസൗഹാർദത്തിനും വിള്ളലുണ്ടാക്കുന്ന കാര്യങ്ങൾ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
എം.സി. മായിൻ ഹാജി, യു. ശാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂർ, പി.സി. ഇബ്രാഹീം ഹാജി, ആർ.വി. കുട്ടി ഹസ്സൻ ദാരിമി, മലയമ്മ അബൂബക്കർ ഫൈസി, പുത്തനഴി മൊയ്തീൻ ഫൈസി, കെ.പി. കോയ ഹാജി, കെ.എ. റഹ്മാൻ ഫൈസി, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി, സലീം എടക്കര, അബൂബക്കർ ബാഖവി, ഹംസ ഹാജി മൂന്നിയൂർ, അഡ്വ. പി.പി. ഹാരിഫ്, കെ.എ. ജബ്ബാർ ഹാജി, അബ്ദുറഹ്മാൻ കല്ലായി, അയ്യൂബ് കൂളിമാട് എന്നിവരാണ് പ്രസ്താവന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.