400ഒാളം എഫ്.എം സ്റ്റേഷനുകൾ നിർത്തലാക്കാൻ നടപടി
text_fieldsകാസർകോട്: പ്രസാർ ഭാരതിക്കുകീഴിലെ 400ഒാളം എഫ്.എം സ്റ്റേഷനുകൾ നിർത്തലാക്കാൻ തീരുമാനം. രാജ്യത്തെ റേഡിയോ സ്റ്റേഷനുകൾക്ക് ഇതുസംബന്ധമായ സൂചന നൽകി നവംബർ 18ന് പ്രസാർ ഭാരതിയുടെ കത്ത് ലഭിച്ചു. 2020 സെപ്റ്റംബർ 29, ഒക്ടോബർ 14 തീയതികളിൽ ചേർന്ന പ്രസാർ ഭാരതി ഡയറക്ടർ ബോർഡിലാണ് തീരുമാനം. നിലവിലുള്ള മത്സര വിപണിയിൽ പുതിയ ബ്രാൻഡുമായി രംഗത്തുവരുന്നതിെൻറ ഭാഗമായി െപാതുതാൽപര്യവും വാണിജ്യ പരിഗണനയും ഒരുമിപ്പിക്കുന്ന പുതിയ ബ്രാൻഡായിരിക്കും ഇനി ആകാശവാണി നിലയങ്ങൾ എന്നാണ് കത്തിൽ പരാമർശിക്കുന്നത്.
ഇതാണ് തീരുമാനമെങ്കിലും ഒരു ഭാഷയിൽ/ഒരു സംസ്ഥാനത്ത്/അനിവാര്യം എന്ന് തോന്നുന്ന, നിലയങ്ങൾ നിലനിർത്തി മറ്റ് എഫ്.എമ്മുകളെയെല്ലാം പ്രധാനപ്പെട്ട ഒരു സ്റ്റേഷെൻറ കീഴിൽ കോൺട്രിബ്യൂട്ടറി സ്റ്റേഷനുകളാക്കി മാറ്റാനാണ് പോകുന്നെതന്ന് ബോർഡ് യോഗത്തിെൻറ മിനുട്സിൽ സൂചന നൽകുന്നുണ്ട്. എഫ്.എം നിലയങ്ങളിലൂടെ വികേന്ദ്രീകരിക്കെപ്പട്ട ആകാശവാണിയിൽ ഇനി പ്രാദേശിക വാർത്തകളും പരിപാടികളും കുറയും. കേരളത്തിൽ തിരുവനന്തപുരം ഒഴികെ ആറു നിലയങ്ങൾ കോൺട്രിബ്യൂട്ടറി നിലയങ്ങളാകും. വികേന്ദ്രീകൃത പരിപാടികൾ കാരണം കലാകാരന്മാർക്ക് മാത്രം പ്രതിവർഷം ആയിരം കോടി രൂപയുടെ ബജറ്റ് തുക 'നഷ്ട'മാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. ചെറുസ്റ്റേഷനുകൾ നിർത്തലാക്കി ഒരു സ്റ്റേഷൻ എന്നതിലേക്ക് കടന്നാൽ പരസ്യവരുമാനം വർധിപ്പിക്കാമെന്നും പ്രസാർ ഭാരതി കരുതുന്നു.
1995 മുതൽ നിയമനം നിരോധിച്ച പ്രസാർ ഭാരതിയിൽ ഇപ്പോൾ 40000 ജീവനക്കാരുണ്ട്. ഇതിൽ മഹാഭൂരിപക്ഷവും ആകാശവാണിയിലെ എൻജിനീയർമാരാണ്. ഡിജിറ്റൽ യുഗത്തിൽ ഇത്രയും എൻജിനീയർമാർ വേണ്ട. റേഡിയോ പരിപാടികൾക്ക് ആപ് പ്രചാരവും ആരംഭിച്ചിട്ടുണ്ട്. 2024ൽ ഇപ്പോഴുള്ള ജീവനക്കാരിൽ 75 ശതമാനം വിരമിക്കും. അതോടെ ആകാശവാണി പൊതുമേഖലയിൽ അവസാനിപ്പിക്കാമെന്നാണ് കേന്ദ്ര സർക്കാറിെൻറ ആലോചനയെന്ന് ആകാശവാണി കേന്ദ്രങ്ങൾ പ്രതികരിച്ചു.
'പ്രസാർ ഭാരതിക്ക് 450 റേഡിയോ സ്റ്റേഷനുകളും സ്വകാര്യ മേഖലയിൽ 369 സ്റ്റേഷനുകളുമാണുള്ളത്. 55 ശതമാനം റേഡിയോ മേഖലയാണ് പ്രസാർ ഭാരതിക്കുള്ളത്. ഇത് കുറച്ചുകൊണ്ടുവരുകയും ഇൗ മേഖലയിൽ നിന്നും പിൻവാങ്ങുകയും ചെയ്യുകയെന്ന ലക്ഷ്യമാണുള്ളത്'-ആകാശവാണി ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.