വയനാട്ടിൽ സ്പൈസസ് പാര്ക്കിന് നടപടി സ്വീകരിക്കും –രാഹുൽ
text_fieldsഅമ്പലവയൽ (വയനാട്): സുഗന്ധ വ്യഞ്ജന വിളകളുടെ മൂല്യവര്‍ധന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും മികച്ച വിപണനം ഉറപ്പാക്കുന്നതിനുമായി ജില്ലയില്‍ സ്പൈസസ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് രാഹുല്‍ ഗാന്ധി എം.പി.
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്നുവരുന്ന സുഗന്ധ വ്യഞ്ജനങ്ങളുടെ അഖിലേന്ത്യ സംയോജിത ഗവേഷണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ കര്‍ഷകര്‍ക്കുള്ള നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്കായി പ്രത്യേക പരിശീലന പരിപാടിയും നടന്നു. പുല്പള്ളി അംബേദ്കര്‍ കോളനിയില്‍നിന്നുള്ള 50ൽപരം കര്‍ഷകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. ഗവേഷണകേന്ദ്രം മേധാവി ഡോ. കെ. അജിത്കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഷമീർ, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസ് ആൻഡ് റിസര്‍ച് സെൻറര്‍ പ്രിന്‍സിപ്പൽ ഡോ. കെ.എസ്. കൃഷ്ണമൂര്‍ത്തി, പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ അസിസ്റ്റൻറ് പ്രഫസര്‍ എൻ. നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.