വയനാട്ടിൽ കർശന നിയന്ത്രണം; േകാടതികൾ അടച്ചു
text_fieldsമാനന്തവാടി: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ഇതിെൻറ ഭാഗമായി ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി കോടതികൾ താൽകാലികമായി അടച്ചു. ജനപ്രതിനിധികളുടെ അവലോകന േയാഗങ്ങൾ ഉൾെപ്പടെ വയനാട്ടിൽ തൽക്കാലം നടത്തേണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി. രോഗവ്യാപനം തടയാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്. ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി, ഡി.എം.ഒ എന്നിവർ മാത്രം അവലോകന യോഗത്തിൽ പെങ്കടുക്കും.
ജില്ലയിൽ ജോലി ചെയ്യുന്ന രണ്ടു പൊലീസുകാർക്ക് കഴിഞ്ഞ ദിവസം കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ഡി.ൈവ.എസ്.പിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആളാണ്. ഇതോടെ, മാനന്തവാടി സ്റ്റേഷനിലെ നിരവധി പൊലീസുകാർ ക്വാറൻറീനിലാണ്. കോവിഡ് പരിശോധനക്ക് ഹാജരായ ഇവർ സ്വയം സന്നദ്ധരായി ക്വാറൻറീനിൽ പ്രവേശിക്കുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോ പറഞ്ഞു. മാനന്തവാടിയിലെ പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചത് പൊലീസിെൻറ പ്രവർത്തനത്തെ ബാധിക്കില്ലെന്നും
ജില്ലയിലെ പൊലീസിെൻറ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടിയിൽ പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോടതികൾ അടക്കാൻ തീരുമാനിച്ചത്. മാനന്തവാടി സ്റ്റേഷനിലെ രണ്ടു പൊലീസുകാരുടെ ഭാര്യമാർ ബത്തേരി, മാനന്തവാടി കോടതികളിൽ ജീവനക്കാരാണെന്നത് കണക്കിലെടുത്താണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.