കെ.എസ്.യു സംസ്ഥാന കാമ്പിൽ കൂട്ടത്തല്ല്; നിരവധി പേർക്ക് പരുക്ക്, നടപടിക്കൊരുങ്ങി കെ.പി.സി.സി
text_fieldsതിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കാമ്പിനിടെ അംഗങ്ങൾ ചേരിതിരിഞ്ഞ് മർദനം. നെയ്യാർ ഡാമിൽ നടക്കുന്ന സംസ്ഥാന കാമ്പിലാണ് കൂട്ടയടി. പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ തല്ലാണ് നടന്നത്. ഗ്രൂപ്പ് സമവാക്യങ്ങളെ ചൊല്ലിയാണ് തർക്കം നടന്നത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. അക്രമത്തിനിടെ നിരവധി പ്രവർത്തകർക്കു പരുക്കേറ്റു.
ഇതിനിടെ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ പ്രവർത്തകർ തകർന്നു.സംഭവം ഏറെ ഗൗരവത്തോടെ കാണാനാണ് കെ.പി.സി.സി തീരുമാനം. ഈ വിഷയത്തിൽ ഇന്നുതന്നെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കെ.പി.സി.സി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു.
മാതൃസംഘടനയിലേതുപോലെ കെ.എസ്.യുവിനകത്തും ഗ്രൂപ്പ് നിലനിൽക്കുന്നുണ്ട്. എന്നാൽ, അടുത്ത കാലത്തായി ഗ്രൂപ്പുകൾക്കുള്ളിൽ പുതിയ സമവാക്യങ്ങൾ ഉടലെടുത്തതായും ഇവർ തമ്മിലുള്ള മൂപ്പിളമ തർക്കമാണ് മർദത്തിലേക്ക് നയിച്ചതെന്നുമാണ് അറിയുന്നത്. ഇതിനിടെ, കാമ്പിൽ ഡി.ജെ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പറയുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.