ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കും -വി.എസ് സുനിൽകുമാർ
text_fieldsതിരുവനന്തപുരം: നടൻ ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുമെന്ന് മന്ത്രി വി.എസ് സുനിൽ കുമാര്‍. എത്ര വലിയവനായാലും സര്‍ക്കാര്‍ ഭൂമി കൈയേറിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദിലീപിന്‍റെ ഭൂമിയിടപാടിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് മുന്‍ കലക്ടറാണ്. ഭൂമിയിടപാട് അന്വേഷിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി-സിനിമാസ് തിയറ്റർ തിയറ്ററിന്റെ ഭൂമി സംബന്ധിച്ച് ഉയരുന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ റവന്യൂ മന്ത്രി നിർദേശം നൽകിയിരുന്നു.
കേരളം രൂപവത്കരിക്കുന്നതിനു മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഉൗട്ടുപുര നിർമിക്കാൻ കൈമാറിയ ഒരേക്കർ സ്ഥലം 2005ൽ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. ഈ ഭൂമിയിൽ 35 സെന്‍റ് ചാലക്കുടി തോട് പുറമ്പോക്കും ഉൾപ്പെടുന്നതായി നേരത്തേ റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ആ റിപ്പോർട്ട് മുക്കിയെന്നും ആക്ഷേപം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.