നടൻ ദിലീപിന്‍റെ ഹരജി ഹൈകോടതി 24ലേക്ക് മാറ്റി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജി ഹൈകോടതി മാറ്റിവച്ചു. ഈ മാസം 24-ലേക്കാണ് ഹർജി മാറ്റിയത്. മാധ്യമവിചാരണ നടത്തി തനിക്കെതിരേ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നുവെന്നാണ് ഹരജിയില്‍ ദിലീപ് ആരോപിക്കുന്നത്.
വിചാരണകോടതിയിലെ നടപടികള്‍ പൂര്‍ത്തിയാവും വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം ദിലീപ് നൽകിയ ഹർജി നിയമപരമായി നില നിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷനും ആരോപിക്കുന്നു.
കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയെ എതിര്‍ത്ത് കക്ഷി ചേരാനാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം ഹൈകോടതിയെ സമീപിച്ചിരുന്നു. ദിലീപിന്‍റെ ഹരജി പരിഗണനക്കെടുത്തപ്പോഴാണ് നടി കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്. ഈ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.