കരൾ, ഹൃദയ രോഗങ്ങളുമായി നടൻ കൈലാസ് നാഥ്: കൈത്താങ്ങ് തേടി കുടുംബം
text_fieldsകൊച്ചി: സേതുരാമയ്യർ സി.ബി.ഐ, കിഴക്കൻ പത്രോസ്, ദേ ഇങ്ങോട്ട് നോക്കിയേ തുടങ്ങി നിരവധി സിനിമകളിലൂടെയും സാന്ത്വനം, മിന്നുകെട്ട്, മനസ്സറിയാതെ, എെൻറ മാനസപുത്രി തുടങ്ങിയ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ നടൻ കൈലാസ്നഥ് ഗുരുതര കരൾ, ഹൃദയ രോഗങ്ങളുമായി ചികിത്സയിൽ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇദ്ദേഹെത്ത രക്ഷിക്കാൻ സുമനസ്സുകളുടെ കൈത്താങ്ങ് തേടുകയാണ് സഹതാരങ്ങളും ബന്ധുക്കളും. ഇതിന് സമൂഹ മാധ്യമങ്ങളിലൂടെ 100 രൂപ ചലഞ്ചും തുടങ്ങിയിട്ടുണ്ട്.
നേരേത്ത മുതൽ നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ബാധിതനും കടുത്ത പ്രമേഹരോഗിയുമായിരുന്നു കൈലാസ്നാഥ്. 'സാന്ത്വനം' സീരിയലിലും ഒരുതമിഴ് സീരിയലിലും അഭിനയിച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്ന് സ്ഥിതി മോശമായത്. തിരുവനന്തപുരത്തായിരുന്ന അദ്ദേഹത്തെ തൃപ്പൂണിത്തുറയിൽ താമസിക്കുന്ന മകൾ ധന്യ കൈലാസ് ഇങ്ങോട്ട് എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുപിന്നാലെ രണ്ടുതവണ ഹൃദയസ്തംഭനം ഉണ്ടായതായി ധന്യ പറഞ്ഞു.
ചികിത്സക്ക് വലിയ തുക ചെലവാകുന്നുണ്ട്. സിനിമ-സീരിയൽ താരങ്ങളായ ദിനേശ് പണിക്കർ, നന്ദു, സീമ ജി. നായർ, സജിൻ തുടങ്ങി നിരവധി പേർ ഇദ്ദേഹത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. യോഗക്ഷേമസഭയും കൈത്താങ്ങുമായി ഒപ്പമുണ്ട്. 1977ൽ പുറത്തിറങ്ങിയ 'സംഗമം' ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തെത്തിയ ഇദ്ദേഹം 'ഒരുതലൈ രാഗം' തമിഴ്ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 1985ൽ 'ഇതുനല്ല തമാശ' ചിത്രം സംവിധാനം ചെയ്തു. കുെറ വർഷങ്ങളായി സിനിമെയക്കാൾ സീരിയലുകളിലാണ് ഇദ്ദേഹം വേഷമിട്ടത്.
ധന്യ കൈലാസിെൻറ ഇൻഡസ്ഇൻഡ് ബാങ്കിെൻറ തൃപ്പൂണിത്തുറ ശാഖയിെല 100068155732 അക്കൗണ്ട് നമ്പറിലോ(ഐ.എഫ്.എസ്.സി: INDB0000363) 9348517000 എന്ന ഗൂഗിൾപേ നമ്പറിലോ സഹായം അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.