നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു
text_fieldsതൃശൂർ: നടനും മിമിക്രി കലാകരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. 44 വയസായിരുന്നു. ഞായറാഴ്ച വൈകുന്നേരം കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു വര്‍ഷത്തോളമായി അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
പഞ്ചായത്ത് ജീവനക്കാരനായിരുന്ന ഇത്തുപ്പാടം ഇല്ലിമറ്റത്തില്‍ ഗോവിന്ദെൻറയും മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍ അധ്യാപിക ഗൗരിയുടേയും മകനാണ്. സംസ്കാരം തിങ്കളാഴ്ച നടക്കും.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മിമിക്രി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ജയേഷ് പതിനൊേന്നാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സോള്‍ട്ട് ആൻഡ് പെപ്പര്‍ എന്ന സിനിമയില്‍ ജയേഷ് അവതരിപ്പിച്ച എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലാല്ജോസിെൻറ മുല്ല എന്ന സിനിമയിലൂടെയാണ് ജയേഷ് സിനിമയിലെത്തിയത്.
പ്രേതം ടു, സു സു സുധി വാല്മീകം, പാസഞ്ചര്‍, ക്രേസി ഗോപാലന്, എല്‍സമ്മ എന്ന ആണ്‍കുട്ടി, കരയിലേക്കൊരു കടല്‍ ദൂരം തുടങ്ങിയ സിനിമകളിലെ ജയേഷിെൻറ ചെറിയ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും ജയേഷ് നിറ സാന്നിധ്യമായിരുന്നു. സുനജയാണ് ഭാര്യ. ശിവാനി മകളാണ്. ജയേഷിെൻറ അഞ്ചുവയസുകാരന് മകന് സിദ്ധാര്‍ഥ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.