എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും. മിടുക്കരായ ഉദ്യോഗസ്ഥർ അത് കണ്ടെത്തും- കൃഷ്ണകുമാർ
text_fieldsതിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ കുറ്റക്കാർ എന്നായാലും പിടിക്കപ്പെടുമെന്ന പരോക്ഷ സൂചനയുമായി നടന്‍ കൃഷ്ണകുമാര്‍. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് ഭാരതത്തിൽ. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്. കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മോദി ഇന്ത്യയെ രക്ഷിക്കാന്‍ വന്ന അവതാരമാണെന്ന് ഫേസ്ബുക്കിൽ എഴുതി കൃഷ്ണകുമാർ ഏറെ വിമർശനം നേരിട്ടിരുന്നു.
'മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു "well planned murder" ആയിരുന്നു. കൊലപാതകം നേരിൽ കാണാൻ, കൊല്ലാൻ അയച്ചവർ ഒരു ഫോട്ടോഗ്രാഫറെയും ഏർപ്പാടാക്കി. മനുഷ്യ ബോംബ് പൊട്ടിയപ്പോൾ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും.. എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു.. അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും, വഴിതിരുവും ഉണ്ടാക്കിയത്. പ്രകൃതി അങ്ങിനെ ആണ്. ഒരു തെളിവ് ബാക്കി വെക്കും. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്.. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നത്. കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.