പിണറായി വിജയന് അഭിനന്ദനം അറിയിച്ച് നടൻ മമ്മൂട്ടി
text_fieldsതിരുവനന്തപുരം: നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർഥികള്‍ക്കും മുഖ്യമന്ത്രിക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് നടന്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. പിണറായി വിജയനൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.
'നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍' എന്നായിരുന്നു കുറിപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍.ഡി.എഫ് മുന്നണിക്കും നടന്‍ മോഹന്‍ലാലും നേരത്തേ അഭിനനന്ദനം അറിയിച്ചിരുന്നു.
ഭരണതുടര്‍ച്ചയിലേക്ക് കാല്‍വയ്ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.
ആസിഫ് അലി, പൃഥ്വിരാജ്, റിമ കല്ലിങ്കൽ, ദുൽഖർ സമൽമാൻ, ടൊവിനോ തോമസ്, നിവിൻ പോളി എന്നിവരടക്കം സിനിമാരംഗത്തെ നീണ്ട നിര പിണറായിക്ക് അഭിനനന്ദങ്ങൾ അർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.