കഞ്ചാവിന്റെ 'ഗുണം' ആംഗ്യപ്പാട്ട് പാടി വിശദീകരിച്ച് നടൻ നെവിൻ അഗസ്റ്റിൻ; എക്സൈസുകാർ പെട്ടു
text_fieldsകൊച്ചി: 'കല കല കല കലകാലങ്ങൾ.. ഓടി നടന്നൊരു കാലം പോയി.. നെഞ്ചുവിരിച്ച് പിടിച്ച് നടന്ന്...' കൊച്ചിയിലെ എക്സൈസ് ഓഫിസിൽ റാപ്പ് ശൈലിയിൽ ആംഗ്യപ്പാട്ട് പൊടിപൊടിക്കുകയാണ്. കഞ്ചാവിന്റെ ഗുണഗണങ്ങൾ വിശദീകരിച്ചാണ്, ഇന്നലെ അറസ്റ്റിലായ നടനും വ്ലോഗറുമായ ഫ്രാൻസിസ് നെവിൻ അഗസ്റ്റിന്റെ പാട്ടും പ്രകടനവും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാം ചാറ്റിൽ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ച നെവിൻ, കഞ്ചാവ് കൈവശം വെച്ചതിനാണ് എക്സൈസിന്‍റെ പിടിയിലായത്.
ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണെന്നാണ് നെവിൻ ന്യായീകരിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും മരണം വരെ ഉപയോഗിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. 'സാറേ കഞ്ചാവടിച്ചാല്‍ ഇങ്ങനെ ഗുണങ്ങളുണ്ട്, കഞ്ചാവ് തന്റെ രക്തവും ജീവനുമാണ്. കഞ്ചാവ് വിഷമല്ല. കഞ്ചാവ് തെറ്റായിട്ട് തോന്നിയിട്ടില്ല. അത് മയക്കുമരുന്നല്ല. മനുഷ്യനാണ് ഏറ്റവും വിഷം. ഞാൻ പ്രകൃതി സ്നേഹിയാണ്- ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അറസ്റ്റിലായി കൊച്ചിയിലെ ഓഫിസിലെത്തിച്ചപ്പോഴായിരുന്നു, മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ കഞ്ചാവ് ലഹരിയിൽ റാപ്പ് ഗാനത്തിന്‍റെ ശൈലിയില്‍ കഞ്ചാവിന്‍റെ ഗുണം വിവരിച്ചത്. താനൊരു രോഗിയാണെന്നും അതുകൊണ്ടാണ് കഞ്ചാവ് ഇപയോഗിക്കുന്നതെന്നും ഇയാൾ പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരെ പീഡിപ്പക്കരുതെന്ന് പറഞ്ഞ നെവിൻ, കഞ്ചാവ് ഭൂമിയിൽ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോഗങ്ങൾക്കുള്ള മരുന്നാണെന്നും തന്റെ മരണം വരെ ഉപയോഗിക്കുമെന്നും പറഞ്ഞു.
ആഴ്ചയിൽ ഏഴുദിവസവും 24 മണിക്കൂറും താൻ കഞ്ചാവടിക്കാറുണ്ടെന്ന് വ്യക്തമാക്കിയ ഇയാൾ ഓഫിസിലെത്തിച്ചപ്പോഴും ലഹരിയിലായിരുന്നു. ഇൻസ്റ്റാഗ്രാം ലൈവിലൂടെ തൃശൂരിലെ കൗമാരക്കാരിയുമായി കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് ഇയാളെ എക്സൈസ് സംഘം പൊക്കിയത്.
ഈ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഡിയോയിൽ ഒപ്പമുണ്ടായവർക്കെതിരെ അന്വേഷണം നടത്തും. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ സംഭവത്തിൽ കാട്ടൂര്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെൺകുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്ത സംഭവത്തിൽ പ്രത്യേകം അന്വേഷണം നടത്തുമെന്നും നിവിന്റെ മൊഴിയെടുക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ടു ഗ്രാം കഞ്ചാവ് കൈവശം വച്ചതിനാണ് ഫ്രാൻസിസ് നെവിൻ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്.
നെവിൻ അഗസ്റ്റിനും പെൺകുട്ടിയും തമ്മിൽ ഇൻസ്റ്റഗ്രാം വിഡിയോ ചാറ്റിൽ നടത്തിയ സംഭാഷണത്തിൽനിന്ന്:
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: പെങ്കൊച്ചാണോ നീ ?
പെണ്‍കുട്ടി: ആ.. പെണ്‍കുട്ടിയാ..
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: ആ എത്രേലാ പഠിക്കണ് മോള്..
പെണ്‍കുട്ടി: ഇപ്പോ പ്ലസ് ടു കഴിഞ്ഞ്
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: ഇപ്പോ എന്താ പരിപടി
പെണ്‍കുട്ടി: ഇപ്പോ ഇങ്ങനെ ബോങ് ഒക്കെ അടിച്ചിങ്ങനെ നടക്കുന്നു. വേറെന്ത് പരിപാടി
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: പൊകയടി ഉണ്ടോ നീ,
പെണ്‍കുട്ടി: ഓ ഉണ്ട്...ഉണ്ട്
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: എന്റെ ദൈവമേ... പൊളിച്ചടീ, പൊളിച്ച്. ഗോ ഗ്രീന്‍ ഗോ ഗ്രീന്‍, എല്ലാ ദിവസവും അടിക്കോ
പെണ്‍കുട്ടി: പിന്നല്ല.. ഓ അടിക്കും അടിക്കും...
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: കൂട്ടുകാരത്തികളൂടെ ഒപ്പമോ അതോ കൂട്ടുകാരന്മാരുടെ കൂടെയാണോ അടിക്കണേ... അമ്മയും അടിക്കുമോ? പൊളിച്ച്... അമ്മ വഴക്കുപറയോ
പെണ്‍കുട്ടി: പറഞ്ഞോട്ടെ, നോ മൈന്‍ഡ്,
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: ആ പച്ചക്കറിയാണിത്, വെജിറ്റബിളാണ്.. അത്രേയുള്ളൂ...സിഗരറ്റ് വലിക്കരുത് ട്ടാ...
പെണ്‍കുട്ടി: സിഗരറ്റ് വലിക്കാറില്ല മച്ചാനേ, നിര്‍ത്തി
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: സിഗരറ്റ് വലിക്കരുത് ട്ടാ, സിഗരറ്റ് വലിക്കുന്നത് കണ്ടാല്‍ നാട്ടില്‍വെച്ച് കണ്ടാല്‍ തലയ്ക്കിട്ട് കൊട്ടും ഞാന്‍,
പെണ്‍കുട്ടി: നിങ്ങളെ കാണണം എന്ന് ഭയങ്കര ആഗ്രഹമാടെ ഞങ്ങള്‍ക്ക്
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: വരാം നാട്ടില്‍ വരുമ്പോ വരും. അപ്പോ ഒരുമിച്ചിരുന്ന് അടിക്കാം,
പെണ്‍കുട്ടി: പിന്നല്ല..
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: ഞാന്‍ 24 X 7 അടിയാണ്
പെണ്‍കുട്ടി: നമുക്ക് സാധനം കിട്ടാനില്ലടേ, പൈസയുണ്ടെങ്കിലും കിട്ടാനില്ല. ഇവിടെയൊക്കെ ലോക്കല്‍സാ
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: ഫോര്‍ട്ട് കൊച്ചി വരെ കയറാന്‍ പറ്റോ, അല്ലെങ്കില്‍ കോതമംഗലം വരെ പോകാന്‍ പറ്റോ
പെണ്‍കുട്ടി: നമ്മള് മൂന്നു മാസായി വീട്ടിന്ന് ഇറങ്ങീട്ട്.. വീട്ടിൽ കേറ്റുന്നില്ല.
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ:എന്താ പരിപാടി?
പെണ്‍കുട്ടി: കണ്ണൂരായിരുന്നു.. ഇത് തന്നെ പരിപാടി...
ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ: പേക്ക് ഇറക്കി വിൽക്കുകയാണോ? അത് വേണ്ടട്ടോ.. അകത്താകും..
പെണ്‍കുട്ടി: നമ്മൾ ജയിലിലായിരുന്നെടേയ്.. ഈ പരിപാടിക്ക്... ചങ്ങാതിന്റെ കൂടെ പോയതാ... പെട്ട്... ഇപ്പോ വീട്ടുകാര് മിണ്ടുന്നില്ല...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.