കലാ കേരളത്തിലെ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട സർക്കാരാണ് ഭരിച്ചു കൊണ്ടിരിക്കുന്നത് -സലീംകുമാർ
text_fieldsകോട്ടയം: കലാ കേരളത്തിലെ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട സർക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും തങ്ങളുടെ ചൊൽപ്പടിയിൽ നിൽക്കുന്നവർ മാത്രമേ അംഗീകാരങ്ങളിലേക്ക് ഉയരുകയുള്ളൂവെന്ന് നടനും ദേശീയ അവാർഡ് ജേതാവുമായ സലീംകുമാർ പറഞ്ഞു. യു.ഡി.എഫ് കോട്ടയം നിയോജകമണ്ഡലം പ്രവർത്തക കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത് പ്രതി കോടതിക്ക് നൽകിയ രഹസ്യമൊഴിയിലൂടെ മുഖ്യമന്ത്രിയുടെ ഓഫിസ് കേസിൽ ഉൾപ്പെട്ടതിെൻറ വ്യാപ്തി കേരള ജനതക്ക് മനസ്സിലായെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കേരളത്തിൽ സി.പി.എം-ബി.ജെ.പി അന്തർധാരക്ക് സ്വർണക്കടത്ത് കേസ് നിമിത്തമായി. കേസിെൻറ ആദ്യഘട്ടത്തിൽ സജീവമായിരുന്ന അന്വേഷണ ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളും സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടിെൻറ ഫലമായി അന്വേഷണങ്ങൾക്ക് താൽക്കാലികമായി മൊറട്ടോറിയം പ്രഖ്യാപിച്ചുവെന്നും പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ കുര്യൻ ജോയി അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, ആലപ്പി അഷ്റഫ്, പി.പി. മുഹമ്മദ് കുട്ടി, ലതിക സുഭാഷ്, പി.ആർ. സോന, ഫിലിപ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, തോമസ് കല്ലാടൻ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, പ്രിൻസ് ലൂക്കോസ്, കെ.വി. ഭാസി, ടി.സി. അരുൺ, കൊച്ചുമോൻ പറങ്ങോട്ട്, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ സിബി ജോൺ, മോഹൻ കെ.നായർ, എം.പി. സന്തോഷ് കുമാർ, ജോണി ജോസഫ്, സിബി ചേനപ്പാടി, സണ്ണി കാഞ്ഞിരം, പഞ്ചായത്ത് പ്രസിഡൻറുമാരായ വി.ടി. സോമൻകുട്ടി, ആനി മാമൻ, എസ്. രാജീവ്, ടി.സി. റോയി, നന്തിയോട് ബഷീർ, ബോബൻ തോപ്പിൽ, എൻ.എസ്. ഹരിശ്ചന്ദ്രൻ, യൂജിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.