ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദീഖ്
text_fieldsകൊച്ചി: ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്. യുവതിയുടെ പരാതിയെ തുടർന്ന് സിദ്ദീഖിനെതിരെ എടുത്ത കേസിൽ സുപ്രീം കോടതി വിശദവാദം കേൾക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് സന്നദ്ധത അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സിദ്ദീഖിനെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ഹോട്ടലില്‍ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സാഹചര്യത്തെളിവുകൾ ലഭിച്ചിരുന്നു. ഇതിനിടെ, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ദീഖ് ഹൈകോടതിയെ സമീപിച്ചു. എന്നാൽ, ഹരജി ഹൈകോടതി തള്ളി. തുടർന്ന് ഒളിവില്‍ പോയ സിദ്ദീഖ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്താലും കേസ് വീണ്ടും പരിഗണിക്കുന്നതുവരെ ജാമ്യത്തിൽ വിടണമെന്ന് സുപ്രീംകോടതി നിർദേശിച്ചതോടെ സിദ്ദീഖ് അഭിഭാഷകനെ കാണാൻ എറണാകുളത്ത് എത്തിയിരുന്നു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണസംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ല. സുപ്രീംകോടതി അടുത്ത തവണ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുമ്പോള്‍ കേസുമായി സഹകരിക്കുന്നുണ്ടെന്ന് അറിയിക്കാനുള്ള നീക്കമാണിതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.