ബൈക്ക് യാത്രികനെ ഇടിച്ച് നിർത്താതെ പോയി: ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
text_fieldsകൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയ സംഭവത്തിലാണ് എറണാകുളം ആര്‍.ടി.ഒയുടെ നടപടി. ഒരു മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
ശ്രീനാഥ് ഭാസിക്കെതിരെ സെൻട്രൽ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം എട്ടിന് മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ഇടിച്ചിട്ടത്. ഫഹീമും സഹോദരനും സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഫഹീമിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അന്വേഷണത്തിൽ അപകടം വരുത്തിയ കാർ ശ്രീനാഥ് ഭാസിയുടേതാണെന്ന് കണ്ടെത്തി പൊലീസ് കേസെടുക്കുകയായിരുന്നു.
കാറിൽ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അമിത വേഗത്തിലായിരുന്ന കാര്‍ ഫഹീമിന്റെ നേര്‍ക്ക് വന്ന് വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയപ്പോള്‍ അതിലൊരാളാണ് ഇടിച്ച വണ്ടിയുടെ വിവരങ്ങള്‍ നല്‍കിയതെന്നും പരാതി നല്‍കിയതെന്നും പരിക്കേറ്റ ഫഹീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.