പരിചയപ്പെട്ടത് ഡോക്ടറെന്ന നിലയിൽ, ആശുപത്രിയിലെ ബില്ലടച്ചത് മോൻസണെന്നും നടൻ ശ്രീനിവാസൻ
text_fieldsകൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സൺ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലാണെന്ന്് നടന്‍ ശ്രീനിവാസന്‍. മോന്‍സൺ മാവുങ്കലിനൊപ്പമുള്ള ശ്രീനിവാസന്‍റെ ഫോട്ടോ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് ശ്രീനിവാസന്‍റെ പ്രതികരണം.
മോന്‍സൺന്‍ തട്ടിപ്പുകാരനാണ് എന്ന കാര്യം അറിഞ്ഞിരുന്നില്ല. പുരാവസ്തു ശേഖരം ഉണ്ട് എന്ന് അറിഞ്ഞാണ് അവിടെ പോയത്. തന്‍റെ അസുഖത്തെ കുറിച്ചാണ് കൂടുതലും സംസാരിച്ചത്. അന്ന് സുഖമില്ലാത്ത സമയമായിരുന്നു. രോഗിയായ ഞാന്‍ ഡോക്ടറെ കാണുന്നത് തെറ്റില്ലല്ലോ എന്നും ശ്രീനിവാസൻ ചോദിച്ചു. അന്ന് വ്യാജ ഡോക്ടറാണ് എന്ന് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹരിപ്പാട്ട് ഒരു ആയുര്‍വ്വേദ ആശുപത്രിയുണ്ടെന്നും വിളിച്ചുപറയാമെന്നും പറഞ്ഞു.
പത്തു പതിനഞ്ച് ദിവസം അവിടെ ചികിത്സക്കായി തങ്ങി. അവിടത്തെ ചികിത്സക്കുള്ള പണം നല്‍കിയത് മോന്‍സണാണ്. പണം അടക്കാന്‍ ചെന്നപ്പോഴാണ് മോന്‍സൺ പണം അടച്ച കാര്യം അറിയുന്നത്. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.
മോന്‍സണെതിരെ പരാതി നല്‍കിയവർക്കെതിരെ ശ്രീനിവാസൻ ആരോപണമുന്നയിച്ചു. പരാതി നൽകിയവരിൽ രണ്ടുപേർ ഫ്രോഡുകളാണ്. പണത്തോട് അത്യാര്‍ത്തിയുള്ളവരാണ്. മോന്‍സനെ പറ്റിക്കാം എന്ന ചിന്തയാണ് അവര്‍ക്ക് ഉണ്ടായിരുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. അതില്‍ ഒരാളെ നേരിട്ട് അറിയാം. അമ്മാവനെ വരെ പറ്റിച്ചയാളാണ്. സിനിമയെടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സുഹൃത്തിന് മോന്‍സൺ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായും ശ്രീനിവാസന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.