നടിയെ തട്ടിെക്കാണ്ടുപോയ കേസ്: മാര്‍ട്ടിെൻറ ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: സിനിമ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതി അങ്കമാലി കൊരട്ടി സ്വദേശി മാര്ട്ടിന് ആൻറണിയുടെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. തട്ടിക്കൊണ്ടുപോകലിന് മുമ്പും ശേഷവും മാര്ട്ടിന് ആൻറണി മറ്റ് പ്രതികള്‍ക്ക് മെസേജുകള്‍ അയച്ച് ഗൂഢാലോചനയില്‍ പങ്കാളിയായെന്നും ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരില്‍നിന്ന് മൊഴിയെടുക്കാനുണ്ടെന്നും ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റ് പ്രതികളെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അതിക്രമം നടക്കുമ്പോള്‍ നടി സഞ്ചരിച്ച വണ്ടി ഓടിച്ചിരുന്നത് മാര്‍ട്ടിനായിരുന്നു. സിനിമ നിർമാണ കമ്പനിയാണ് ഇയാളെ ഡ്രൈവറായി നിയോഗിച്ചിരുന്നത്. കേസിലെ മുഖ്യപ്രതി കോടനാട് സ്വദേശി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിക്ക് മാര്‍ട്ടിനാണ് നടിയുടെ യാത്രാ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണ് പൊലീസിെൻറ കെണ്ടത്തൽ.
നടിയെ തട്ടിെക്കാണ്ടു പോവാനുള്ള നാടകത്തിെൻറ ഭാഗമായി ഇവര്‍ സഞ്ചരിച്ച കാറില്‍ പ്രതികള്‍ അവരുടെ വാഹനം ഇടിപ്പിച്ചിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാക്കിയശേഷം മാര്‍ട്ടിനെ ബലപ്രയോഗത്തിലൂടെ പ്രതികള്‍ സഞ്ചരിച്ച വാഹനത്തിലേക്കു മാറ്റി. പിന്നീടു പ്രതികളായ ഗുണ്ടാ സംഘത്തിെൻറ നിയന്ത്രണത്തിലാണ് നടിയുടെ വാഹനം നീങ്ങിയത്. ഇതിനിടയില്‍ സുനില്‍കുമാര്‍ വാഹനത്തില്‍ കയറി നടിയെ ഉപദ്രവിച്ചു. അവസാനം നടിയെ മോചിപ്പിച്ച പ്രതികള്‍ മാര്‍ട്ടിനെയും വിട്ടയക്കുന്നതായി അഭിനയിച്ചു. നടനും സംവിധായകനുമായ ലാലിെൻറ വീടിന് മുന്നില്‍ നടിയെ എത്തിച്ചത് മാര്‍ട്ടിനായിരുന്നു. പ്രതികള്‍ തന്നെയും ആക്രമിച്ചതായി വിശ്വസിപ്പിച്ച് മാര്ട്ടിന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പൊലീസിന് കൈമാറിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.