ആക്രമത്തിന് ഇരയായ നടി ഇന്ന് മാധ്യമങ്ങളെ കാണില്ല
text_fieldsകൊച്ചി: ആക്രമത്തിനിരയായ നടി ഇന്ന് മാധ്യമങ്ങളെ കാണില്ല. പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് മാധ്യമങ്ങളെ കാണാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറിയത്. തിരിച്ചറിയൽ പരേഡ് നടക്കുന്നതിനാൽ മാധ്യമങ്ങളെ കാണരുതെന്ന് നടിയോട് പൊലീസ് നിർദ്ദേശിക്കുകയായിരുന്നു. തിരിച്ചറിയൽ പരേഡിന് ശേഷം നടി നാളെ മാധ്യമങ്ങളെ കാണുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പൃഥിരാജ് നായകനാവുന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിലും നടി പെങ്കടുക്കും.
പ്രതികളുടെ തിരിച്ചറിയൽ പരേഡ് കാക്കനാട് സബ് ജയിലിൽ ഉച്ചക്ക് 12നാണ് നടക്കുക. പ്രതികളായ പൾസർ സുനി, വിജീഷ്, മണികണ്ഠൻ, തുടങ്ങിയ പ്രതികളുടെ പരേഡാണ് നടക്കുക.
അതേ സമയം കൂടുതൽ ചോദ്യം ചെയ്യാനായി പ്രതികളെ വിട്ട് കിട്ടണമെന്ന ആവശ്യപ്പെട്ട് പൊലീസ് നൽകി അപേക്ഷ ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച ഉച്ചക്ക് 2:30ന് പ്രതികളെ പൊലീസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.