നടിയെ ആക്രമിച്ച കേസ്; അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്തിമ വാദം തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണകോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് തീരുമാനം. ഡിസംബർ 12നാണ് നടി തുറന്ന കോടതിയിൽ വാദം നടത്തണമെന്ന ആവശ്യം വിചാരണ കോടതിയിൽ ഉന്നയിച്ചത്.
വിചാരണയുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പലതും തനിക്കെതിരായി പ്രചരിക്കുന്നുണ്ട്. യഥാര്‍ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നായിരുന്നു നടി ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ശരിയായ വിവരങ്ങൾ പുറത്തറിയുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും നടി പറഞ്ഞു. താൻ അതിജീവിതയാണെന്നും അന്തിമ ഘട്ടത്തിൽ നടക്കുന്ന കാര്യങ്ങൾ പൊതു സമൂഹം അറിയുന്നതിൽ സ്വകാര്യതയുടെ പ്രശ്നമില്ലെന്നും നടി വ്യക്തമാക്കി.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. കേസിൽ 2018 മാർച്ച് എട്ടിന് ആരംഭിച്ച വിചാരണയാണ് അന്തിമ ഘട്ടത്തിലേക്കു കടക്കുന്നത്. വാദം പൂർത്തിയായാൽ കേസ് വിധി പറയുന്നതിനായി മാറ്റും. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.