Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്:...

നടിയെ ആക്രമിച്ച കേസ്: ദിലീപ് വീണ്ടും സുപ്രീംകോടതിയിൽ

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്: ദിലീപ് വീണ്ടും സുപ്രീംകോടതിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്രതി ദിലീപ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​ത്തി​നെ​തി​രെയാണ് ന​ട​ന്‍ ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ല്‍ ത​ട​സ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തത്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സുപ്രീം കോടതിയിൽ ഹാജരാകുമെന്നാണ് സൂചന.

നേ​ര​ത്തെ, വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ​യും ഹ​ര്‍​ജി ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ന്‍റെ വാ​ദം കേ​ള്‍​ക്കാ​തെ സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ വി​ധി പ​റ​യ​രു​തെ​ന്ന് ദി​ലീ​പ് സു​പ്രീം​കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ചാ​ര​ണ​ക്കോ​ട​തി പ​ക്ഷ​പാ​ത​പ​ര​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​കോ​ട​തി​യി​ൽ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. എന്നാൽ കോ​ട​തി മാ​റ്റു​ന്ന​ത് തെ​റ്റാ​യ കീ​ഴ് വ​ഴ​ക്കം സൃ​ഷ്ടി​ക്കു​മെ​ന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍റെയും നടിയുടേയും ആവശ്യം കോ​ട​തി തള്ളിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress attacksupreme courtDileep
Next Story