നടി ആക്രമണ കേസ്: മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധന ഇനി ആവശ്യമില്ലെന്ന് ദിലീപ്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വ്യക്തത വരുത്താൻ വീണ്ടും ഫോറൻസിക് പരിശോധന ആവശ്യമില്ലെന്ന് കേസിൽ പ്രതിയായ നടൻ ദിലീപ് ഹൈകോടതിയിൽ.
മെമ്മറി കാർഡിന്റെ മിറർ ഇമേജ് ഫോറൻസിക് ലാബിലുള്ള സാഹചര്യത്തിൽ ആവശ്യമെങ്കിൽ അതു പരിശോധിക്കാമെന്നും വീണ്ടുമൊരു ഫോറൻസിക് പരിശോധന അനാവശ്യമാണെന്നും ദിലീപ് അറിയിച്ചു. ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് ഫോറൻസിക് ഉദ്യോഗസ്ഥർ കോടതിക്ക് നൽകിയെങ്കിലും വിവരം അറിയിക്കാതിരുന്നതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സാക്ഷി വിസ്താരത്തിൽ ചോദിക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.
ഉദ്യോഗസ്ഥനെ വീണ്ടും വിസ്തരിക്കാവുന്നതേയുള്ളൂവെന്നും ഹാഷ് വാല്യു മാറ്റം വിചാരണയെ ഒരുതരത്തിലും ബാധിക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
എന്നാൽ, ഹാഷ് വാല്യു മാറിയ വിഷയത്തിൽ ഫോറൻസിക് പരിശോധന തടഞ്ഞ് തുടരന്വേഷണത്തിന് തടസ്സമുണ്ടാക്കുന്നത് എന്തിനാണെന്ന് കോടതി ദിലീപിനോട് ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.