നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ജഡ്ജി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി. സുപ്രീംകോടതിക്കാണ് സ്പെഷ്യൽ ജഡ്ജി ഇതുസംബന്ധിച്ച് കത്ത് നൽകിയത്. കേസിൽ ആഗസ്റ്റിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇത് സാധ്യമാവില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
കോവിഡിെന തുടർന്ന് കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത് കോടതി നടപടികൾ വൈകുന്നതിന് കാരണമായെന്ന് സ്പെഷ്യൽ ജഡ്ജി സുപ്രീംകോടതിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് പുറമേ കേസിൽ നിന്ന് പ്രോസിക്യൂട്ടർ പിൻമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട ഹൈകോടതിക്ക് മുമ്പാകെ ഹരജിയും എത്തിയിരുന്നു. ഇതെല്ലാം വിചാരണ നടപടികൾ വൈകാനിടയാക്കിയെന്നാണ് വാദം.
കേസിൽ ഇതുവരെ 179 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും 124 വസ്തുതകളും പരിശോധിച്ചു. സിനിമ സെലിബ്രേറ്റികൾ ഉൾപ്പടെ 43 സാക്ഷികളെക്കൂടി വിസ്തരിക്കേണ്ടതുണ്ടെന്നും സ്പെഷ്യൽ ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചു. നടൻ ദിലീപ് പ്രതിയായ ക്വേട്ടഷൻ പീഡനകേസ് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.