നടിയെ ആക്രമിച്ച കേസ്: കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയെ ചോദ്യംചെയ്തു
text_fieldsകാഞ്ഞങ്ങാട് (കാസർകോട്): നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പ്രദീപ്കുമാർ കോട്ടത്തല വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരായി. നടനും എം.എൽ.എയുമായ കെ.ബി. ഗണേഷ്കുമാറിെൻറ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരായത്. മാപ്പ് സാക്ഷിയായ ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഇയാളെ അഞ്ചു മണിക്കൂർ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.
ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിെൻറ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് പ്രദീപ്കുമാറാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമായത്. ഇതോടെ പൊലീസ്, പ്രദീപ്കുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ, പ്രദീപ്കുമാർ കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയൽ മുൻകൂർ ജാമ്യപേക്ഷ നൽകി. ഇതു പരിഗണിക്കവേ, സെഷൻസ് ജഡ്ജി എസ്.എച്ച്. പഞ്ചാബകേശൻ പ്രദീപ്കുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകൻ നിർദേശം നൽകി. തുടർന്നാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.