നടിയെ ആക്രമിച്ച കേസ്: സമയം നീട്ടിനൽകണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം നിരസിച്ച് വിചാരണ കോടതി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന് വിചാരണ കോടതി ഉത്തരവ്. തുടരന്വേഷണത്തിന് ആറു മാസം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണക്കോടതി തള്ളി. മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരുന്വേഷണത്തിന് ആറു മാസം കൂടി വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോസിക്യൂഷന്‍ വ്യക്തമാക്കി. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്ന് പോരസിക്യൂഷൻ അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങൾ കോടതിക്ക് കൈമാറാനാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി ഫെബ്രുവരി അഞ്ചിന് പരിഗണിക്കുന്നതിനായി മാറ്റി. നടിയെ ആക്രമിച്ച് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ അപേക്ഷ ഇന്ന് ഹൈകോടതി പരിഗണിക്കുന്നുണ്ട്. പ്രതികളുടെ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് അയക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
കോടതിയുടെ മേൽനോട്ടത്തിൽ ഫോറൻസിക് പരിശോധന നടത്തണമെന്നാണ് ദിലീപിന്റെ ആവശ്യം. കേരളത്തിലെ ഫോറൻസിക് ലാബുകളിൽ പരിശോധന നടത്തുന്നതിനും ദിലീപ് എതിർപ്പ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.