Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടി ആക്രമണ കേസ്​;...

നടി ആക്രമണ കേസ്​; മെമ്മറി കാർഡ് പരിശോധനയിൽ അന്വേഷണം വേണമെന്ന ഹരജിയിൽ തിങ്കളാഴ്ച വിധി

text_fields
bookmark_border
molesting case
cancel

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ കേ​സി​ലെ മെ​മ്മ​റി കാ​ർ​ഡ് അ​ന​ധി​കൃ​മാ​യി പ​രി​ശോ​ധി​ച്ച​തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ തി​ങ്ക​ളാ​ഴ്ച ഹൈ​കോ​ട​തി വി​ധി പ​റ​യും.

മെ​മ്മ​റി കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണം അ​ന്വേ​ഷി​ച്ച പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യു​ടെ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നും കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് വി​ധി പ​റ​യാ​ൻ മാ​റ്റി​യ​ത്​.

കോ​ട​തി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ച​തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തേ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി അ​ന്വേ​ഷി​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി.

കാ​ർ​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. ഈ ​റി​പ്പോ​ർ​ട്ട് പ്ര​തി​ഭാ​ഗ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന​താ​ണെ​ന്നും റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ടി വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​ന്റെ​യോ വി​ദ​ഗ്ധ​രു​ടെ​യോ സ​ഹാ​യം തേ​ടാ​തെ അ​ന്വേ​ഷ​ണം ന​ട​ത്തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും ഹ​ര​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memory cardActress Assault Case
News Summary - Actress assault case; Monday's verdict on the plea seeking an inquiry into the memory card inspection
Next Story