Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ അപമാനിച്ച സംഭവം:...

നടിയെ അപമാനിച്ച സംഭവം: യുവാക്കളുടെ സി.സി ടി.വി ദൃശ്യം പുറത്തുവിട്ടു

text_fields
bookmark_border
നടിയെ അപമാനിച്ച സംഭവം: യുവാക്കളുടെ സി.സി ടി.വി ദൃശ്യം പുറത്തുവിട്ടു
cancel

കൊ​ച്ചി: ഷോ​പ്പി​ങ് മാ​ളി​ൽ യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​ക്ക​ളു​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പു​റ​ത്തു​വി​ട്ടു. മാ​ളി​ലും മെ​ട്രോ സ്​​റ്റേ​ഷ​നി​ലും ന​ട​ന്നു​നീ​ങ്ങു​ന്ന 25നും 30​നും ഇ​ട​യി​ൽ പ്രാ​യം തോ​ന്നു​ന്ന ര​ണ്ട് യു​വാ​ക്ക​ളു​ടേ​താ​ണ് ദൃ​ശ്യം. അ​പ​മാ​നി​ച്ച​ത് ഇ​വ​ർ ത​ന്നെ​യാ​ണെ​ന്ന് ന​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് പൊ​ലീ​സ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

ആ​ലു​വ ഭാ​ഗ​ത്തു​നി​ന്ന്​ മെ​ട്രോ​യി​ലെ​ത്തി മാ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സൗ​ത്ത് റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്കാ​ണ് അ​വ​ർ പോ​യി​രി​ക്കു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ട്രെ​യി​നി​ൽ യാ​ത്ര​യാ​യ ഇ​വ​ർ ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നു​ള്ള യു​വാ​ക്ക​ളാ​ണെ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു.

മാ​സ്ക് ധ​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ മു​ഖം വ്യ​ക്ത​മ​ല്ല. മെ​ട്രോ ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ സ്‌​റ്റേ​ഷ​നു​ക​ളി​ലെ​യും സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ്‌ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്‌. സ​മീ​പ​ത്തെ റോ​ഡു​ക​ൾ, സ​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം മാ​ളി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ പേ​രും ഫോ​ൺ ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ക​ബ​ളി​പ്പി​ച്ച് യു​വാ​ക്ക​ൾ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ല. മു​മ്പ് വ​ന്ന ചി​ല​രോ​ടൊ​പ്പം എ​ത്തി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ് അ​ക​ത്തേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നേ​രെ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലാ​ണ് പ്ര​വേ​ശി​ച്ച​ത്. അ​വി​ടെ​നി​ന്ന്​ സാ​ധ​ന​ങ്ങ​ളൊ​ന്നും വാ​ങ്ങാ​തെ മ​ട​ങ്ങി.

ഷൂ​ട്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ ന​ടി സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ ശ​നി​യാ​ഴ്‌​ച വ​നി​ത ക​മീ​ഷ​ന്‌‌ മൊ​ഴി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തി​രി​കെ​യെ​ത്തു​മ്പോ​ൾ നേ​രി​ൽ​ക​ണ്ട്‌ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന്‌ വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് കു​ടും​ബ​ത്തോ​ടൊ​പ്പം കൊ​ച്ചി​യി​ലെ മാ​ളി​ലെ​ത്തി​യ ത​ന്നെ ര​ണ്ട് ചെ​റു​പ്പ​ക്കാ​ർ അ​പ​മാ​നി​ച്ചെ​ന്നും ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ച​ശേ​ഷം പി​ന്തു​ട​ർ​െ​ന്ന​ന്നും ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ന​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്‌.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​െ​പ​ട്ട് കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി​ജ​യ് സാ​ഖ​റെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ള​മ​ശ്ശേ​രി പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​ന് പു​റ​മേ വ​നി​ത ക​മീ​ഷ​നും യു​വ​ജ​ന ക​മീ​ഷ​നും സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress assaulted at mall
Next Story