നടിയെ ആക്രമിച്ച കേസ്: മണികണ്ഠെൻറ ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നാംപ്രതി തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി. മണികണ്ഠെൻറ (29) ജാമ്യാപേക്ഷയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. പ്രതിക്ക് കുറ്റകൃത്യത്തിലുള്ള പങ്ക്, ഇരയായ നടിയുടെ മൊഴിയിൽനിന്നും അന്തിമ റിപ്പോർട്ടിൽനിന്നും വ്യക്തമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിരസിച്ചത്.
ഇരയായ നടിയുടെ മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ മൊഴിയിൽ മുഴുവൻ പ്രതികൾക്കും കുറ്റകൃത്യത്തിലുള്ള പങ്ക് വ്യക്തമായി പറയുന്നുണ്ട്. പ്രതിയുടെ കോൾഡാറ്റാ റെക്കോഡുകളിൽനിന്ന് സംഭവം നടന്ന ദിവസം പ്രതി, ഒന്നാം പ്രതി സുനിൽകുമാറിനെ പലതവണ വിളിച്ചതായി വ്യക്തമാകുന്നുണ്ട്. കൂടാതെ, ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രതിക്കെതിരായുണ്ട്.
തിരിച്ചറിയൽ പരേഡിൽ ഇരയാക്കപ്പെട്ട നടി പ്രതിയെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടുമുണ്ട്. പ്രതികളുടെത് മുൻകൂട്ടി തീരുമാനിച്ച ക്രൂരപ്രവൃത്തിയായിരുന്നു. സംഭവം നടന്നതിനു പിന്നാലെ അറസ്റ്റ് ഒഴിവാക്കാൻ മണികണ്ഠൻ അടക്കമുള്ളവർ ഒളിവിൽ കഴിഞ്ഞതാണ്. ജാമ്യം നൽകിയാൽ വീണ്ടും ഒളിവിൽ പോകുമെന്നാണ് പ്രോസിക്യൂട്ടറുടെ വാദം. ഹൈകോടതിയും ഇതേ കോടതിയും പ്രതിയുടെ ജാമ്യാപേക്ഷ പലതവണ തള്ളിയതാണ്.
എത്രയുംവേഗം കേസ് വിചാരണ നടത്താനും പ്രതിയെ പുറത്തുവിടുന്നത് വിചാരണ വൈകാൻ ഇടവരുത്തുമെന്നുമാണ് ഫെബ്രുവരിയിൽ ജാമ്യാപേക്ഷ തള്ളി ഹൈകോടതി അഭിപ്രായപ്പെട്ടത്. ഇൗ സാഹചര്യങ്ങൾ കണക്കിലെടുക്കുേമ്പാൾ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.