വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ആവശ്യം അനുവദിക്കരുതെന്ന് പൾസർ സുനി
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിെൻറ വിചാരണക്ക് വനിത ജഡ്ജിയും പ്രത്യേക കോടതിയും വേണമ െന്ന ഇരയുടെ അപേക്ഷ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനിയെന്ന എൻ.എസ്. സുനിൽ ഹൈകോടതിയിൽ. വിച ാരണക്കോടതി എറണാകുളത്തിന് പുറത്തേക്ക് മാറ്റുന്നത് താനടക്കമുള്ള പ്രതികൾക്ക് ശരിയായ വിചാരണ ഉറപ്പാക്കുന്ന അവകാശത്തെ ഹനിക്കുന്നതാണെന്നും സാക്ഷികളെയും അഭിഭാഷകരെയും ബുദ്ധിമുട്ടിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. നടി നൽകിയ ഹരജിയിൽ കക്ഷിചേരാനാണ് പൾസർ സുനി അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചത്.
2017 ഫെബ്രുവരി 23നാണ് തന്നെ കസ്റ്റഡിയിലെടുത്തത്. രണ്ടുവർഷത്തോളമായി തൃശൂർ സെൻട്രൽ ജയിലിലാണ്. 2017 നവംബർ 22ന് അന്തിമ റിപ്പോർട്ട് നൽകിയിട്ടും വിചാരണ തുടങ്ങിയിട്ടില്ല. വിചാരണ പരമാവധി വൈകിപ്പിക്കാനാണ് ഹരജികളിലൂടെ നടി ശ്രമിക്കുന്നത്. നിലവിൽ കേസ് പരിഗണിക്കുന്ന എറണാകുളം സെഷൻസ് കോടതിയിൽ വിശ്വാസമുണ്ട്. പ്രതികളും അഭിഭാഷകരും പ്രധാന സാക്ഷികളും എറണാകുളത്തുതന്നെ ഉള്ളവരാണ്. കേസ് മറ്റൊരു ജില്ലയിലേക്ക് മാറ്റുന്നത് പ്രതികൾക്ക് മാത്രമല്ല, സാക്ഷികൾക്കും സാമ്പത്തിക നഷ്ടമുണ്ടാക്കും. തെളിവുകൾ ഹാജരാക്കുന്ന നടപടികളെ ബാധിക്കുമെന്നും അപേക്ഷയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.