നടിയെ അക്രമിച്ച കേസ്: അഭിഭാഷകരെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കി
text_fieldsകൊച്ചി: നടിയെ അക്രമിച്ച കേസിൽ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. അഭിഭാഷകര്‍ ഫോണ്നശിപ്പിക്കാന് കൂട്ടുനിന്നതായ പൊലീസ് വാദത്തിന് തെളിവില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകര്‍ നൽകിയ വിടുതല്‍ ഹരജി കോടതി അംഗീകരിക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച ശേഷം ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽകുമാർ അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ശേഷം പകർത്തിയ ദൃശ്യങ്ങളുള്ള മൊബൈൽ ഫോൺ സുനിൽകുമാർ പ്രതീഷ് ചാക്കോക്ക് കൈമാറിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നിർണായക തെളിവായ ദൃശ്യങ്ങളടങ്ങിയ ഫോൺ ഒളിപ്പിച്ചെന്ന കുറ്റത്തിനാണ് പ്രതീഷ് ചാക്കോയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, കേസിൽ ലൈംഗിക കുറ്റകൃത്യത്തിെൻറ വിഡിയോ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് നൽകുന്ന കാര്യത്തിൽ നിയമവശം പരിശോധിക്കാനുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് തൊണ്ടിയാണെങ്കിൽ നൽകാനാവില്ലെന്നും കേസിലെ രേഖയാണെങ്കിൽ മാത്രമേ നൽകാനാവൂ എന്നും ജസ്റ്റിസ് എ.എം. ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. തുടർന്ന് ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജി സുപ്രീംകോടതി ഡിസംബർ 11ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.