Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപ്​ ഇന്ന്​...

ദിലീപ്​ ഇന്ന്​ കോടതിയിൽ; ജാമ്യാപേക്ഷ പരിഗണിക്കും

text_fields
bookmark_border
ദിലീപ്​ ഇന്ന്​ കോടതിയിൽ; ജാമ്യാപേക്ഷ പരിഗണിക്കും
cancel

കൊച്ചി: നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അറസ്​റ്റിലായ നടൻ ദിലീപിനെ ബുധനാഴ്​ച​ കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്​റ്റഡിയിൽ കിട്ടണമെന്നാവശ്യപ്പെട്ട്​ പൊലീസ്​ അപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ ബുധനാഴ്​ച അങ്കമാലി ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ കോടതിയിലാവും ഹാജരാക്കുക. ഹാജരാക്കാൻ നിർദേശിച്ച്​ ആലുവ സബ്​ ജയിൽ അധികൃതർക്ക്​ പ്രൊഡക്​ഷൻ വാറൻറ്​​ കൈമാറിയിട്ടുണ്ട്​. 

ദിലീപി​​​​​െൻറ ജാമ്യാപേക്ഷയും ബുധനാഴ്​ചതന്നെ പരിഗണനക്ക്​ വരുന്നുണ്ട്​. കസ്​റ്റഡി അനുവദിക്കുകയാണെങ്കിൽ ജാമ്യാപേക്ഷ തള്ളുകയോ ജാമ്യാപേക്ഷ കസ്​റ്റഡി കാലാവധി കഴിഞ്ഞശേഷം പരിഗണിക്കാൻ മാറ്റിവെക്കുകയോ ചെയ്യും. കസ്​റ്റഡി അപേക്ഷയിൽ വാദം കേൾക്കണമെന്ന്​ പ്രതിഭാഗം ആവശ്യപ്പെട്ടാൽ കോടതിമുറിയിലെ വാദം കേൾക്കലിന്​ ശേഷമാവും കോടതി ഇതിൽ ഉത്തരവ്​ പുറപ്പെടുവിക്കുക. ചൊവ്വാഴ്​ച മജിസ്​ട്രേറ്റി​​​​​െൻറ വീട്ടിൽ എത്തിച്ച്​ റിമാൻഡ്​​ ചെയ്​തെങ്കിലും കസ്​റ്റഡി അപേക്ഷ പരിഗണിക്കു​േമ്പാൾ ദിലീപിനെ കോടതിയിലെ പ്രതിക്കൂട്ടിലാവും നിർത്തുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsacterss attackDileep CaseActor Dileep
News Summary - actress attack case; dileep in court today -kerala news
Next Story